സുഹൃദ്വ്യയസ്സ്വജനകുടുംബവിഗ്രഹോ
രിപോർജയം ധനഹരണം പദച്യുതി
ഗുരോർഗദശ്ചരണശിരോരുഗുച്ചകൈ-
ശ്ശിഖീ യദാ വിശതി ദശാം വിവസ്വതഃ
സാരം :-
സൂര്യദശയിലെ കേതുവിന്റെ അപഹാരകാലം സ്വജനകലഹവും കുടുംബച്ഛിദ്രവും ശത്രുഭയവും ധനനഷ്ടവും സ്ഥാനഭ്രംശവും സംഭവിക്കുകയും പിത്രാദിഗുരുജനങ്ങൾക്ക് രോഗാദ്യനിഷ്ടങ്ങൾ നേരിടുകയും പാദരോഗവും ശിരോരോഗവും സംഭവിക്കുകയും ചെയ്യും. സൂര്യദശയിൽ കേതുവിന്റെ അപഹാരകാലം ഏറ്റവും കഷ്ടവും മൃത്യുസമാനദുഃഖകരവുമായിരിക്കും.
കേതുവിന് മാരകദോഷമുണ്ടെങ്കിൽ മഹാമൃത്യുഞ്ജയജപവും അജദാനവും ദുർഗ്ഗാമന്ത്രജപവും പ്രത്യേകം ചെയ്തുകൊൾകയും വേണം.