ആദൗ സൂര്യദശായാം
ദുഃഖം പിതൃരോഗമർത്ഥനാശം ച
മദ്ധ്യേ പശുധനഹാനിം
വിദ്യാർത്ഥമഹത്ത്വമന്ത്യേ ച.
സാരം :-
സൂര്യദശയുടെ ആദ്യത്തിൽ ദുഃഖവും പിതാവിന് രോഗവും അർത്ഥനാശവും സംഭവിക്കും.
സൂര്യദശയുടെ മദ്ധ്യത്തിൽ പശ്വാദികൾക്കും ധനത്തിനും ഹാനിയും സംഭവിക്കും
സൂര്യദശയുടെ അന്ത്യത്തിൽ വിദ്യാഗുണവും അർത്ഥസിദ്ധിയും മഹത്ത്വവും സംഭവിക്കും.