ചന്ദ്രന്റെ കാരകത്വം

മാതൃസ്ത്രീരത്നരാജ്ഞീസുഖകൃഷിസുമധാ-
ന്യാശനാലേപനാർത്ഥ-
ച്ഛത്രസ്നാനേക്ഷുമുക്താരജനിമൃദുലതാ-
മൂലശാകാംബുശംഖാഃ
കാംസ്യം സസ്യം ഫലം ചാമരമധുരസുധാ-
ഗവ്യഭൂഷാഷ്ടമംഗ-
ല്യദർശാശ്ശീഥുമദ്യം സുരഭിശുചിരസ-
ശ്ചന്ദ്രതശ്ചഖണ്ഡികാദ്യാഃ.

സാരം :-

മാതാവ്, ഉത്തമസ്ത്രീകൾ, രാജ്ഞി, സുഖം, കൃഷി, കൃഷിഭൂമി, പുഷ്പങ്ങൾ, ധാന്യവർഗ്ഗങ്ങൾ, അശനസാധനങ്ങൾ, കുറിക്കൂട്ടുകൾ, ഛത്രം (കുട), സ്നാനം, കരിമ്പ്‌, മുത്തുമണി, രാത്രി, ചെറുവള്ളികൾ, മൂലങ്ങൾ, കിഴങ്ങുകൾ, ശാകങ്ങൾ, ജലം, ശംഖം, ഓട്ടുപാത്രം, കിണ്ണം, സസ്യവർഗ്ഗങ്ങൾ, ഫലവർഗ്ഗങ്ങൾ, ചാമരം, മധുരരസം, അമൃത്, ഗവ്യം, ആഭരണം, കണ്ണാടി, മദ്യഭേദം, സൌരഭ്യം, ശൃംഗാരരസം, ശുദ്ധജലം, ദുർഗ്ഗ, ഭദ്രകാളി, ചാമുണ്ഡി, മുതലായവയെല്ലാം ചന്ദ്രനെക്കൊണ്ട് പറയണം.