കളത്രഗസ്യാമൃതഗോർദശായാം
കളത്രലാഭം പ്രബലസ്യ സൌഖ്യം
സൽപുത്രസിദ്ധിം ശയനാസനാപ്തിം
പ്രമേഹഗുല്മക്ഷയമൂത്രകൃഛ്റം.
സാരം :-
ഏഴാം ഭാവത്തിൽ നിൽക്കുന്ന ബലവാനായ ചന്ദ്രന്റെ ദശാകാലം വിവാഹവും സൽപുത്രലാഭവും കിടക്കുവാനും ഇരിക്കുവാനും ഉള്ള സാധനങ്ങൾ ലഭിക്കുന്നതാണ്.
ഏഴാം ഭാവത്തിൽ നിൽക്കുന്ന ബലഹീനനായ ചന്ദ്രന്റെ ദശാകാലം മേൽപ്പറഞ്ഞവയ്ക്ക് ഹാനിയും പ്രമേഹം ഗുല്മം ക്ഷയം മൂത്രകൃഛ്റം മുതലായ രോഗങ്ങൾ ബാധിക്കയും ചെയ്യും.