പിത്തവഹ്നിരുധിരോത്ഭവാ രുജഃ
ക്ലേശദുഃഖരിപുചോരപീഡനം
വിത്തമാനവിഹതിർഭവേൽ കുജേ
ശീതദീധിതി ദശാന്തരം ഗതേ.
സാരം :-
ചന്ദ്രദശയിലെ ചൊവ്വയുടെ അപഹാരകാലം പിത്തകോപവും രക്തകോപവും നിമിത്തം രോഗങ്ങൾ സംഭവിക്കുകയും അഗ്നിഭയമുണ്ടാവുകയും പലപ്രകാരേണ ക്ലേശവും ദുഃഖവും ശത്രുപീഡയും തസ്കരഭയവും ധനത്തിനും മാനത്തിനും ഹാനിയും സംഭവിക്കുകയും ചെയ്യും.
ചൊവ്വയ്ക്ക് (കുജന്) മാരകാധിപത്യമോ മാരകസ്ഥിതിയോ ഉണ്ടെങ്കിൽ സുബ്രഹ്മണ്യമന്ത്രജപവും കുജശാന്തിയും ചെയ്കയും വേണം.