ഇഷ്ടരാശിയിൽ ബലവാനായി നിൽക്കുന്ന രാഹുവിന്റെ ദശാകാലം

കുളീരഗോ മേഷയുതസ്യ രാഹോർ-
ദശാവിപാകേ ധനലാഭമേതി
വിദ്യാവിനോദം നൃപമാനനം ച
കളത്രപുത്രാത്മസുഖം പ്രയാതി.

പാർത്ഥോമീനാളിഗതസ്യ രാഹോർ-
ദശാഗമേ ദാരസുതാർത്ഥലാഭം
ദേശാധിപത്യം നരവാഹനം ച
ദശാവസാനേ സകലം വിനാശം

മൃഗപതിവൃഷകന്ന്യാകർക്കടാശ്വസ്ഥരാഹോർ
ഭവതി ഹി പരിപാകേ രാജതുല്യോ നൃപോ വാ
ഗജതുരഗചമൂപസ്സർവ്വജീവോപകർത്താ
ബഹുധനസുഖശീലഃ പുത്രദാരാനുരക്തഃ

സാരം :-

ഇഷ്ടരാശിയിൽ ബലവാനായി നിൽക്കുന്ന രാഹുവിന്റെ ദശാകാലം അനേക ഗുണഫലങ്ങൾ സിദ്ധിക്കുന്നതാണ്. രാഹു പ്രായേണ അനിഷ്ടഫലദനാണെങ്കിലും ഇഷ്ടസ്ഥനായാൽ ചെയ്യുന്ന ശുഭഫലങ്ങൾ നിസ്സീമങ്ങളാകുന്നു.

കർക്കടകം, ഇടവം, മേടം എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദശയിൽ ധനലാഭവും വിദ്യാവിനോദവും രാജസമ്മാനവും കളത്രസുഖവും പുത്രസുഖവും മനസ്സന്തോഷവും ഉണ്ടാകും.

കന്നി, മീനം, വൃശ്ചികം, (ധനു എന്നും പാഠാന്തരം ഉണ്ട്) എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ  ദശാകാലം വിവാഹം, പുത്രലാഭം, ധനലാഭം, ദേശാധിപത്യം എന്നിവയുടെ പ്രാപ്തിയും പല്ലക്കിൽ കയറുവാൻ സംഗതിയാവുകയും ഫലമാകുന്നു. ദശാവസാനം എല്ലാം ദോഷമായിരിക്കുകയും ചെയ്യും.

ചിങ്ങം, ഇടവം, കന്നി, കർക്കടകം, ധനു (കർക്കടസ്ഥസ്യരാഹോഃ എന്നും പാഠമുണ്ട്. ആ പക്ഷത്തിൽ ധനുവില്ല) എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദശയിൽ രാജാവോ രാജതുല്യനോ ആവുകയും അല്ലെങ്കിൽ രാജമന്ത്രിയോ സേനാനായകനോ ആയിത്തീരുകയും എല്ലാ ജീവികൾക്കും ഉപകാരിയാകയും വളരെ സുഖവും സന്തോഷവും സമ്പത്തും ഭാര്യാപുത്രഗുണവും അനുഭവിക്കുന്നവനാകയും ചെയ്യും. ഇങ്ങനെയുള്ള വിശേഷഫലങ്ങളും ഇവിടെ സ്മരണീയങ്ങളാകുന്നു. 

മേടം, ഇടവം, കർക്കടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു മീനം, എന്നീ രാശികളിൽ നിൽക്കുന്ന രാഹുവിന്റെ ദശ ശുഭഫലയാണെന്ന് പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.