ലഗ്നാദിത്യചന്ദ്രന്മാരിൽ ബലാധിക്യമുള്ളതിന്റെ കേന്ദ്രാദിസ്ഥാനങ്ങളിലൊന്നിൽ തന്നെ ഒന്നിലധികം ഗ്രഹമോ ലഗ്നമോ ഉണ്ടായാൽ ദശാക്രമത്തെ പറയേണ്ട രീതി

ആയുഃ കൃതം യേന ഹി യത്തദേവ
കല്പ്യാ ദശാ, സാ പ്രബലസ്യ പൂർവ്വാ;
സാമ്യേ ബഹൂനാം ബഹുവർഷദസ്യ,
തേഷാഞ്ച സാമ്യേ പ്രഥമോദിതസ്യ.


സാരം :-

"സൂര്യാദിശനിപര്യന്തമുള്ള ഏഴു ഗ്രഹങ്ങളും ലഗ്നവുമുള്ളതിൽ ഓരോന്നും ഇത്രവീതം ആയുസ്സിനെ പ്രദാനം ചെയ്യും എന്നുള്ള ഒരവസ്ഥയെയാണല്ലോ ഏഴാമദ്ധ്യായം കൊണ്ടു പറഞ്ഞത്. ആ ആയുഷ്കാലം എട്ടും തമ്മിൽ ഒന്നിച്ചുകിട്ടിയതു ആ ശിശുവിന്റെ ആകെയുള്ള ജീവിത പരിമാണമായി വരുന്നതാണെന്നും കഴിഞ്ഞ അദ്ധ്യായവ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ട്. ഗ്രഹലഗ്നങ്ങളിൽ ഓരോന്നിന്നും മുൻ അദ്ധ്യായത്തിൽ പറഞ്ഞ ഗണിതപ്രകാരം എത്ര കാലമാണോ ആയുഃപരിമാണം (ആയുഷ്കാലം) കിട്ടിയത്, ആ ജീവിതകാലത്തെ അതാതു ഗ്രഹങ്ങളുടെ ദശയായിട്ടും കല്പിയ്ക്കാവുന്നതാണ്‌. കേന്ദ്രാപോക്ലിമപണപരങ്ങളിൽ ഓരോ ഖണ്ഡത്തിലും രണ്ടോ മൂന്നോ അതിലുമധികമോ ഉണ്ടാവുകയും, അവർക്കെല്ലാവർക്കും ബലം തുല്യമായി വരികയും ചെയ്‌താൽ ദശാസംവത്സരം അധികമുള്ളവന്റെ ദശ ആദ്യവും, അതിൽ കുറഞ്ഞവന്റെ ദശ തദനന്തരവും, ഉള്ളേത്തിലും കുറഞ്ഞവന്റെ ദശ ഒടുവിലുമാകുന്നു.

കേന്ദ്രാദി ഓരോ ഖണ്ഡങ്ങളിലുള്ള എല്ലാവരുടേയും ബലവും ദശാ സംവത്സരവും തുല്യമായി വന്നാൽ അവരിൽ വെച്ച് ഏതു ഗ്രഹമാണോ ആദ്യം മൌഢ്യം കഴിഞ്ഞ് ഉദിച്ചത് അതിന്റെ ദശ ഒന്നാമതും, അതിൽ പിന്നെ മൌഢ്യം കഴിഞ്ഞതിന്റെ ദശ രണ്ടാമതും ഈ ക്രമത്തിൽ ഒടുവിൽ മൌഢ്യം കഴിഞ്ഞത്തിന്റെ ദശ ഒടുവിലുമായിട്ടാണ് ദശാക്രമത്തെ കണക്കാക്കേണ്ടത്. ഈ പറഞ്ഞപോലെ കേന്ദ്രാദി എല്ലാ ഖണ്ഡങ്ങളിലേയും, അവ ഓരോന്നിനുമുള്ള ലഗ്നം കൂടിയ സകല ഗ്രഹങ്ങളുടേയും ജനനാദി മരണാന്തമുള്ള ദശാക്രമത്തെ കല്പിയ്ക്കേണ്ടതാകുന്നു. ഈ ശ്ലോകത്തിലും അടുത്ത രണ്ടു ശ്ലോകങ്ങളിലും ബലാധിക്യത്തെ വിചാരിക്കേണ്ടത് ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ സൂത്രരൂപേണ പറഞ്ഞ ബലങ്ങളെ പിണ്ഡസ്വരൂപേണ ഉണ്ടാക്കി അതിനെ സന്ധിഗ്രഹാന്തരം കൊണ്ട് പെരുക്കി 15 കൊണ്ട് ഹരിക്കുക; അപ്പോൾ കിട്ടുന്ന ഫലത്തിന്റെ ആധിക്യത്തെ അനുസരിച്ചാണെന്നും അറിയുക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.