മധ്യാധിമാസലക്ഷണം

സൂര്യമധ്യമത്തിൽ 12 രാശി തികഞ്ഞാൽ മേഷസംക്രാന്തി. അതിൽ ഒരു രാശികൂടിയാൽ ഇടവസംക്രാന്തി. ഇങ്ങനെ സൂര്യമധ്യമത്തിൽ ഓരോരോ രാശികൂടുംതോറും അടുത്തമാസ സംക്രാന്തികൾ സംഭവിച്ചുകൊണ്ടിരിക്കും. അങ്ങനെ 12 രാശി തികഞ്ഞാൽ വീണ്ടും മേഷസംക്രമം സംഭവിക്കും. ഇപ്രകാരം തന്നെ ചൈത്രാദി ചാന്ദ്രമാസാരംഭങ്ങളറിവാൻ ഓരോ മാസത്തിലേയും സൂര്യചന്ദ്രന്മാരുടെ മധ്യമങ്ങളുണ്ടാക്കി ചന്ദ്രമധ്യമത്തിൽ നിന്ന് സൂര്യമധ്യമം കളഞ്ഞ് ശിഷ്ടം വരുന്ന തിഥിസ്ഫുടമധ്യമം തിഥികണ്ട് ശുക്ലപ്രതിപദാരംഭം അറിയണം. അത് മധ്യമചാന്ദ്രമാസാരംഭവും അവസാനവും അറിയണം. ഇതിൽ ഏത് മധ്യമചാന്ദ്രമാസത്തിലാണോ സൂര്യമധ്യമ സംക്രമം സംഭവിക്കാത്തത് ആ മാസം മധ്യാധിമാസമാകുന്നു. മേൽപ്പറഞ്ഞ പ്രകാരം ഗണിച്ചെടുത്ത മധ്യമസൗര മാസത്തിൽ രണ്ടു അമാവാസി സംഭവിക്കുകയാണെങ്കിൽ അതും മധ്യാധിമാസമെന്ന ചാന്ദ്രമാസമാണ്. അതായത് ഒരു മധ്യമ സൗരമാസത്തിൽ രണ്ടമാവാസി സംഭവിച്ചാൽ ആ മധ്യമചന്ദ്രമാസത്തിൽ മധ്യസംക്രാന്തി സംഭവിക്കാനിടവരുന്നതല്ല. അതുതന്നെ ഇതിനു കാരണം.

ഇനി മധ്യസംക്രാന്തിവരുത്താൻ മറ്റൊരുപായം പറയാം. ഇഷ്ടദിവസത്തിനുള്ള കലിവർഷത്തെ 238998 കൊണ്ടും അതിൽ 8573 കൂട്ടി അതിനെ 648002 കൊണ്ടും ഹരിച്ച്‌ കളഞ്ഞ് ശിഷ്ടം ഹരിച്ച സംഖ്യയിൽ നിന്ന് കളഞ്ഞ് ശേഷം വരുന്ന സംഖ്യയെ 238998 കൊണ്ട് ഹരിച്ച ഫലം "വർഷം". ശിഷ്ടം 12 ൽ പെരുക്കി ഇതേ സംഖ്യകൊണ്ട് ഹരിച്ച ഫലം " മാസം". ശിഷ്ടത്തെ 30 ൽ പെരുക്കി ഇതേ സംഖ്യകൊണ്ട് ഹരിച്ച ഫലം "ദിവസം". ശിഷ്ടത്തെ 60 ൽ പെരുക്കി ഇതേ സംഖ്യകൊണ്ട് ഹരിച്ചഫലം "നാഴിക". ശിഷ്ടമുണ്ടെങ്കിൽ വീണ്ടും 60 ൽ പെരുക്കി ഇതേ സംഖ്യകൊണ്ട് ഹരിച്ചഫലം "വിനനാഴിക". ഈ കിട്ടിയ വർഷമാസദിവസനാഴികവിനനാഴികകൾ കഴിഞ്ഞാൽ മധ്യാധിമാസം ഉണ്ടാകുമെന്നറിക. ഈ മധ്യാധിമാസവും സ്ഫുടാധിമാസവും രണ്ടുവർഷം എട്ടുമാസം കൂടുമ്പോൾ സംഭവിക്കുന്നതാണ്. മധ്യാധിമാസവും സ്ഫുടാധിമാസവും അടുത്തടുത്തമാസങ്ങളിലായിട്ടോ ഒന്നിച്ചോ സംഭവിക്കാൻ ഇടവരും. ഇവക്കെല്ലാം അടിസ്ഥാനം

യസ്മിൻ സൂര്യേന്ദു മധ്യോത്ഥചാന്ദ്രമാസേന ജായതെ
രവിമധ്യമ സംക്രാന്തിസ്സതു മധ്യാധിമാസക.

എന്നതും

കല്യാബ്ദ ദുഗ്ധാബ്ധി ജലേനഘാതം
ലസന്മദാഢ്യം നൃതിനാദഭീരതെഃ
വിഭജ്യശിഷ്ടോന ഹരാൽഗുണാപതൊ
വർഷാദി മധ്യാധിക മാസ ഭാനു.

എന്നതും ആയ ശാസ്ത്ര വചനങ്ങളാകുന്നു. 
മധ്യാധിസ്ഫുടമാസങ്ങളെന്നുപറഞ്ഞാൽ രണ്ടും ഒന്നുതന്നെയെന്നു ഇത്രയും പറഞ്ഞതിൽ നിന്നും ഗ്രഹിക്കാനാവും. അതിനാൽ ഷൾ ദോഷത്തോടൊപ്പം ഇവയും വർജിക്കേണ്ടതാണ്. ഇവരണ്ടും രണ്ടു ദോഷങ്ങളായി വെവ്വേറെ ആചരിക്കുന്നതായിട്ടുമുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.