തൗലിസ്ഥരാഹുദായേ തു മൂത്രകൃഛ്റം മനോരുജം
മദ്ധ്യേ മദ്ധ്യേ ധനം ധാന്യം കളത്രസ്യ ച പീഡനം.
സാരം :-
തുലാം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം മൂത്രകൃഛ്റം എന്ന രോഗവും ഉന്മാദം അപസ്മാരം മുതലായ മാനസികരോഗങ്ങളും ഭാര്യയ്ക്ക് അസുഖവും ഇടയ്ക്കിടെ ധനധാന്യലാഭം മുതലായ ഗുണങ്ങളും സംഭവിക്കും.