സംഗ്രഹർക്ഷം

ഗ്രഹാധിഷ്ഠിതനക്ഷത്രം. ഗ്രഹങ്ങൾ ഒരു നക്ഷത്രത്തിലല്ലെങ്കിൽ മറ്റൊരു നക്ഷത്രത്തിൽ സദാബന്ധപ്പെട്ടു നിൽക്കും, ഇങ്ങനെ ഗ്രഹബന്ധമുള്ള നക്ഷത്രങ്ങൾ വിവാഹമുഹൂർത്തത്തിനു വർജ്ജിക്കണം. എന്നാൽ സൂര്യകുജന്മാരുടെ സംഗ്രഹർക്ഷം വിവാഹമുഹൂർത്തത്തിന് വർജ്ജിച്ചാൽ മതി. ശനി രാഹുക്കളുടെ സംഗ്രഹർക്ഷം വിവാഹമുഹൂർത്തത്തിന് വർജിക്കേണ്ടതില്ല എന്ന് ഒരഭിപ്രായം കാണുന്നുണ്ട്. സംഗ്രഹർക്ഷത്തിൽ ഗ്രഹവും ചന്ദ്രനും രണ്ടു രാശികളിലായി വരുമ്പോൾ ദോഷം കുറയുമെന്നുണ്ട്. പുണർതം നക്ഷത്രത്തിൽ ഗ്രഹം കർക്കിടകം രാശിയിലും ചന്ദ്രൻ മിഥുനം രാശിയിലും നിൽക്കുക; അഥവാ ഗ്രഹം മിഥുനം രാശിയിലും ചന്ദ്രൻ കർക്കിടകം രാശിയിലും നിൽക്കുക; ഇങ്ങനെ വന്നാൽ സംഗ്രഹർക്ഷ നക്ഷത്രത്തിനു ദോഷം കുറഞ്ഞിരിക്കുമത്രെ. അതിനാൽ അത്തരം നക്ഷത്രങ്ങൾ വിവാഹമുഹൂർത്തത്തിന് മധ്യമത്വേന സ്വീകരിക്കാം.

ഏകരാശ്യൈക നക്ഷത്രെ ഗ്രഹൈയോഗ സ്തഥാ വിധോ
പാപൈ വിശേഷത സ്തത്ര ഭൂമിജേനമൃതിർവേൽ
രവിണാസംയുതേചന്ദ്രെ ദാരിദ്ര്യം ഭവതിധ്രുവം
കുജേനമരണം വ്യാധിശ്ശശിജേനാനപത്യതാ
ദൗർഭാഗ്യം ഗുരുണായുക്തെ സാപന്ത്യാ ഭൃഗുസൂനുനാ
പ്രവ്രജ്യാസൂര്യപുത്രേണ രാഹുണാകലഹഃ സദാ

എന്നിങ്ങനെ സംഗ്രഹർക്ഷ നക്ഷത്രത്തിൽ വിവാഹം നടന്നാലുണ്ടാകുന്ന ഫലം പറഞ്ഞിരിക്കുന്നു. ചന്ദ്രൻ സൂര്യാദികളോടുകൂടി ഏതു രാശിയിൽ നിന്നാലും സംഗ്രഹർക്ഷദോഷം കണക്കാക്കണമെന്നാണ് മേൽപ്പറഞ്ഞ ശാസ്ത്രവചനം കാണിക്കുന്നത്; അതിനാൽ വിവാഹമുഹൂർത്തത്തിനുത്തമം ചന്ദ്രന്റെ ഏകരാശി സ്ഥിതിയാണ്. പ്രായാശ്ചിത്തപുരസ്സരം പ്രത്യേകം ചില സന്ദർഭങ്ങളിൽ സംഗ്രഹർക്ഷം സ്വീകരിക്കാറുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.