വധൂവരന്മാരുടെ ജന്മനക്ഷത്രങ്ങളും അതിന്റെ അനുജന്മനക്ഷത്രങ്ങളും നിഷേകത്തിനു വർജിക്കണം. അംഹസ്പതി, അധിമാസം, സംസർപ്പം എന്നീ മാസത്രിതയങ്ങളും, മധ്യാധിമാസവും നിഷേകത്തിനു വർജിക്കണം. ഇതോടൊപ്പം തന്നെ ഷൾദോഷോപപാതിതമായ വ്യാഴശുക്രന്മാരുടെ ദിവാദൃശ്യതയും ബാല്യവാർദ്ധാക്യാദികളും നിഷേകത്തിനു വർജിക്കപ്പെടേണ്ടതാണ്.
ജന്മത്രയമപിത്യാജ്യം നിഷേകേതുദ്വയോരപി
അധിമാസാൻ വിശേഷേണ ഷൾദോഷേഷുവിവർജയേൽ
സേകം തുഷണ്ണാം ദോഷാണാമധിമാസെനകാരയേൽ.
എന്ന് ശാസ്ത്രവിധിയുണ്ട്.