രാഹോർദായേ വൃഷസ്ഥസ്യ വിദ്യാം വ്യവഹൃതിം രണം
വാക്പൗരുഷമൃണം ചാപി ബഹുധാന്യധനാഗമം.
സാരം :-
ഇടവം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം വിദ്യയിലും വ്യവഹാരത്തിലും ഗുണവും കലഹവും പൗരുഷമുള്ള വാക്കുകൾ പറയുകയും കടം വാങ്ങാനിടയാവുകയും വളരെ ധനവും ധാന്യങ്ങളും ലഭിക്കയും ഫലമാകുന്നു.