വക്രാർക്കജാർക്കഗുരുഭിസ്സകലൈസ്ത്രിഭിശ്ച
സ്വോച്ചേഷു ഷോഡശ നൃപാഃ കഥിതൈകലഗ്നേ
ദ്വ്യേകാശ്രിതേഷു ച തദേകതമേ വിലഗ്നേ
സ്വക്ഷേത്രഗേ ശശിനി ഷോഡശ ഭൂമിപാഃ സ്യുഃ
സാരം :-
ചൊവ്വ, ശനി, സൂര്യൻ, വ്യാഴം എന്നിവരിൽ നാലോ മൂന്നോ ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുക; അവരിൽ ഒന്നു ലഗ്നത്തിലാവുകയും ചെയ്ക; എന്നാൽ 16 രാജയോഗങ്ങൾ ഉണ്ടാകുന്നതാണ്. മേൽപ്പറഞ്ഞ കുജാദികളൊഴികെ മറ്റു ഗ്രഹങ്ങൾ എവിടെ നിന്നാലും വിരോധമില്ലെന്നും അറിക.
ചന്ദ്രൻ കർക്കടകത്തിൽ നിൽക്കുക, മേൽപ്പറഞ്ഞ കുജാദി നാലു പേരിൽ ഒന്നോ രണ്ടോ ഗ്രഹങ്ങൾ ഉച്ചസ്ഥന്മാരാവുക, ഈ ഉച്ചത്തിലുള്ളവരിൽ ഒന്നു ലഗ്നത്തിൽ നിൽക്കുകയും ചെയ്ക; ഇങ്ങനെ വന്നാലും 16 രാജയോഗങ്ങൾ സംഭവിയ്ക്കുന്നതാണ്. ഈ പറഞ്ഞ 16 രാജയോഗങ്ങളിലും മറ്റു ഗ്രഹങ്ങൾ എവിടെ നിന്നാലും വിരോധമില്ല.
എളുപ്പത്തിൽ രാജയോഗലക്ഷണത്തെ മനസ്സിലാക്കുവാൻ വേണ്ടി മേൽപ്പറഞ്ഞ 32 യോഗങ്ങളിലേയും ലഗ്നം ഗ്രഹസ്ഥിതി ഇതുകളെ താഴെ കാണിക്കുന്നു.
പൂർവ്വാർദ്ധംകൊണ്ടു പറഞ്ഞ രാജയോഗങ്ങൾ
നമ്പർ ഉച്ചസ്ഥഗ്രഹങ്ങൾ ലഗ്നം
- ര ഗു മ കു മേടം
- ര ഗു മ കു കർക്കടകം
- ര ഗു മ കു തുലാം
- ര ഗു മ കു മകരം
- ര ഗു മ മേടം
- ര ഗു മ കർക്കടകം
- ര ഗു മ തുലാം
- ര ഗു കു മേടം
- ര ഗു കു കർക്കടകം
- ര ഗു കു മകരം
- ര മ കു മേടം
- ര മ കു തുലാം
- ര മ കു മകരം
- ഗു മ കു കർക്കടകം
- ഗു മ കു തുലാം
- ഗു മ കു മകരം
***********************************************
ഉത്തരാർദ്ധംകൊണ്ടു പറഞ്ഞ രാജയോഗങ്ങൾ
നമ്പർ ഉച്ചസ്ഥഗ്രഹങ്ങൾ ചന്ദ്രൻ ലഗ്നം
- ര ഗു കർക്കടകം മേടം
- ര ഗു കർക്കടകം കർക്കടകം
- ര മ കർക്കടകം മേടം
- ര മ കർക്കടകം തുലാം
- ര കു കർക്കടകം മേടം
- ര കു കർക്കടകം മകരം
- ഗു മ കർക്കടകം കർക്കടകം
- ഗു മ കർക്കടകം തുലാം
- ഗു കു കർക്കടകം കർക്കടകം
- ഗു കു കർക്കടകം മകരം
- മ കു കർക്കടകം തുലാം
- ര കു കർക്കടകം മകരം
- ര കു കർക്കടകം മേടം
- ഗു കു കർക്കടകം കർക്കടകം
- മ കു കർക്കടകം തുലാം
- കു കു കർക്കടകം മകരം