ഗർഭരക്ഷാ

സ്ത്രീകൾക്ക് ഗർഭം സന്ധാരണക്ഷമമെന്നറിഞ്ഞാൽ 90 ദിവസം തികയും മുമ്പ് ഗർഭൗഷധം കൊടുക്കണം. "കലലഘനാംകുരാദി" നിയമപ്രകാരം 90 ദിവസമാകും മുമ്പ് കരചരണാദ്യവയവ വിഭാഗങ്ങളുടെ അംഗുരാവസ്ഥയാരംഭിക്കും. അതിനാൽ സ്ത്രീപുരുഷഭേദരൂപം ആവീർഭവിക്കും മുമ്പ് ഔഷധസേവ തുടങ്ങണം. ഔഷധസേവാരംഭത്തിനു വെളുത്തപക്ഷം മുഖ്യം. കറുത്തപക്ഷം മധ്യമം. വെളുത്തപക്ഷപൂർണ്ണാതിഥികളായ പഞ്ചമി, ദശമി, പൌർണ്ണമി മുഖ്യങ്ങളാണ്. രിക്താതിഥികൾ വർജിക്കണം.  അനിഴം, അശ്വതി, പുണർതം, അത്തം, പൂരോരുട്ടാതി, ഉത്രട്ടാതി, പൂയ്യം, തിരുവോണം എന്നീ നക്ഷത്രങ്ങൾ ഉത്തമങ്ങളാണ്. ഔഷധസേവ രാത്രി ആരംഭിക്കരുത്. പകൽ തന്നെവേണം. അപരാഹ്നം സായാഹ്നം ഒഴിവാക്കണം. പ്രാതസ്സന്ധ്യ വർജിക്കണം. രാശി; ഗ്രഹസ്ഥിതി; വാരങ്ങൾ എന്നിവ പുംസവനത്തിനു പറഞ്ഞവിധം സ്വീകരിക്കണം. മുഹൂർത്തലഗ്നം ഊർദ്ധ്വമുഖരാശിയാവണം. ചന്ദ്രസ്ഥിതരാശിയുടെ 2 - 3 - 7 - 8 - 9  എന്നീ ഭാവങ്ങളും ചന്ദ്രസ്ഥിതരാശിയും സ്വീകരിക്കാം. ഉൽക്കാപാതാദിദോഷങ്ങളും; ഗുളിക വിഷ്ടിഗണ്ഡാന്തങ്ങളും; അനുജന്മനക്ഷത്രങ്ങളും ജന്മാഷ്ടമരാശിയും അതിൽ നിൽക്കുന്ന ചന്ദ്രനും; കർത്തൃദോഷങ്ങളും വർജിക്കണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.