മുഹൂർത്തഗുണങ്ങൾ

വിശിഷ്ട വിപ്ര ഭാഷിതം
ശുഭഗ്രഹസ്യ ചോദയഃ
തനോശ്ച സൗമ്യവർഗ്ഗതാ
ത്രയോ മഹാഗുണാഃ സ്മൃതാഃ

വേദവേദാംഗങ്ങളെല്ലാം അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു ഉത്തമ ബ്രാഹ്മണൻ "സുമുഹൂർത്തമസ്തു" എന്നരുളിചെയ്താലും ബലപൂർണ്ണനായ ഒരു ശുഭഗ്രഹം നിൽക്കുന്ന രാശി മുഹൂർത്ത ലഗ്നമായാലും, മുഹൂർത്തലഗ്നഷഡ്വർഗ്ഗം ശുദ്ധമായി വന്നാലും; മുഹൂർത്തം ഗുണസമ്പൂർണ്ണമാകും.

പ്രസന്നദൈവജ്ഞവിധി പ്രദിഷ്ടം
സുഖപ്രദം ദുർല്ലഭമല്പപുണ്യൈഃ
സപ്താംഗ സമ്പത്തിസമേതമേതൻ
മുഹൂർത്തരാജ്യം സുകൃതോലഭന്തെ.

പണ്ഡിതനും പ്രസന്നചിത്തനും ഗ്രഹഗണിതപടുവും ആയ ഒരു സാംവത്സരൻ വിധിക്കപ്പെടുന്ന സുശുഭദമായ ശുഭമുഹൂർത്തം പുണ്യഹീനന്മാർക്കു അനുഭവിക്കാൻ പ്രയാസമാണ്. വാരതാരതിഥി കരണയോഗവും ലഗ്നവും ഗ്രഹസ്ഥിത്യംശകങ്ങളും സുശുഭം ചേർന്ന ഉത്തമമുഹൂർത്തം ആത്മശുദ്ധിയുള്ള പുണ്യവാന്മാർക്കു മാത്രമേ ലഭിക്കൂ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.