ജാതകർമ്മം

പുത്രൻ ജനിച്ചാൽ ആ മാത്രയിൽ പിതാവ് ആ ശിശുവിന്റെ ജാതകർമ്മം ചെയ്യണം. ഇതിന്നുള്ള ഗൗണകാലം 90 നാഴിക സമയമാണ്. ഏതെങ്കിലും തരത്തിൽ ശക്തമായ കാരണങ്ങളെക്കൊണ്ട് അന്നു ജാതകർമ്മം നടത്താൻ കഴിയാതെ വന്നാൽ പതിനൊന്നാം ദിവസം പുണ്യാഹം കഴിഞ്ഞാൽ അന്നു ജാതകർമ്മം ചെയ്യണം.

ജാതമാത്രേ കുമാരേതു ജാതകർമ്മവിധീയതെ
സ്തനപ്രാശനതപൂർവ്വം നാഭീകൃന്തനതോപിവാ
അതീതായാംതുപക്ഷിണ്യാം നൈവകാര്യമഘാനിതെ
ഗതേഘേ തദ്ദിനേകാര്യം ശുഭകാലോത്രചിന്ത്യതാം.

എന്നും

പ്രജ്ഞാഭിവർദ്ധനാൽപൂർവ്വം ജാതകർമ്മവിധീയതെ
മന്ത്രവൽപ്രാശനം തസ്യ ഹിരണ്യമധുസർപ്പിഷം 

എന്നും ഈ ജാതകർമ്മ വിധിയെക്കുറിച്ച് പറഞ്ഞുകാണുന്നു. 

പ്രസവത്തിനു മുമ്പ് പുംസവനസീമന്തങ്ങൾ ചെയ്യാതിരുന്നാൽ 90 നാഴികക്കകം ജാതകർമ്മം ചെയ്തു പതിനൊന്നാം ദിവസം പുണ്യാഹാനന്തരം പുംസവനവും അടുത്ത ദിവസം സീമന്തവും പ്രായശ്ചിത്തപൂർവ്വം ചെയ്യണം. സ്മാർത്തപ്രായശ്ചിത്ത ഗ്രന്ഥങ്ങളിൽ ഇതിന്റെ വിപുലമായ വശങ്ങൾ സവിസ്തരം പ്രതിപാദിതമാണ്. ജാതകർമ്മം ചെയ്യാതിരുന്നാൽ ജനിച്ച കുട്ടിയും കുട്ടിയുടെ പിതാവും ബ്രാഹ്മണാനുസൃതങ്ങളായ മറ്റൊരു കർമ്മത്തിനും അധികാരിയാവുന്നില്ല. 90 നാഴികക്കകം ജാതകർമ്മം ചെയ്യണം. അതിന്നപ്പുറം നീട്ടിവെക്കുന്നത് കഷ്ടമാണ്. ആകയാൽ മുഹൂർത്തവിധാനം ഇതിന്നു ബാധകമല്ല.

ജ്യോതിശാസ്ത്രത്തിന്റെ ഉറവിടം മുഹൂർത്തവിധാനത്തിൽനിന്നാണെന്നിരിക്കെ മുഹൂർത്ത സമയം സുചിന്തിതം വിധിക്കാൻ അധികാരിയല്ലെന്നുള്ളവർക്കുപോലും ബ്രാഹ്മണ്യധർമ്മങ്ങളായ കർമ്മങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കടമയുണ്ട്. അതുകൊണ്ടുതന്നെയാവണം മുഹൂർത്തനിർമ്മാണശാസ്ത്രത്തിൽ ഇവ കൂടി ഉൾക്കൊള്ളിച്ചതെന്നു അറിവുള്ളവർ പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.