സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ധന സമ്പാദനത്തിനുള്ള കാരകത്വങ്ങൾ

അർക്കാംശേ തൃണകനകോർണ്ണഭേഷജാദ്യൈ-
ശ്ചന്ദ്രാംശേ കൃഷിജലജാംഗനാശ്രയാച്ച
ധാത്വഗ്നിപ്രഹരണസാഹസൈഃ കുജാംശേ
സൌമ്യാംശേ ലിപിഗണിതാദികാവ്യശില്പൈഃ

സാരം :-

ലഗ്നം ചന്ദ്രൻ ഇവരുടെ പത്താം ഭാവാധിപന്റെ നവാംശംകാധിപൻ സൂര്യനായാൽ, പുരമേയുവാനും നല്കാലികൾക്കു തിന്നുവാനും ഹോമാദിവൈദികകർമ്മങ്ങൾക്കും ഉപയോഗമുള്ള പുല്ലുകൾ, പുല്ലുപായ, സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ, ഉൽകൃഷ്ടലോഹങ്ങൾ, ആട് മുതലായ മൃഗങ്ങളുടെ രോമം കൊണ്ടുണ്ടാക്കിയ ചകലാസ്, കമ്പിളി മുതലായവ, പലവിധ മരുന്നുകൾ ഇത്യാദികളുടെ വ്യാപാരംകൊണ്ടും, ഇതുകളിൽ ഏതൊന്നിനെങ്കിലും ഉപയോഗപ്പെടുന്ന മറ്റു പ്രവൃത്തികളെക്കൊണ്ടും, വൈദ്യവിദ്യകൊണ്ടും ധനം ലഭിയ്ക്കുന്നതാണ്. ഇതിന്നും പുറമേ ശില്പവിദ്യ ചൂതുകളി വ്യാജപ്രവൃത്തി രാജസേവ ഇത്യാദികളെക്കൊണ്ടും ധനലാഭം ചിന്തിയ്ക്കാം.

"ശില്പൈഃ ദ്യൂതാനൃതശാഠ്യകരൈർഭൂപൈർവ്വാ വിത്തമാപ്നുയാത്" 
എന്നുണ്ട്.

പത്താം ഭാവാധിപന്റെ അംശകാധിപൻ ചന്ദ്രനായാൽ, പലതരത്തിലുള്ള കൃഷിപ്രവൃത്തി, നദി സമുദ്രം മുതലായേടത്തുള്ള ജലയാത്ര, ഭർത്താവ്, കാര്യസ്ഥൻ, ഭൃത്യൻ ഇതിലേതെങ്കിലും നിലയ്ക്കുള്ള സ്ത്രീകളുടെ ആശ്രയം ഇതുകളേക്കൊണ്ടും, കൃഷിയ്ക്കുപയുക്തങ്ങളായ പലവിധ സാധങ്ങളുടേയും മത്സ്യം ശംഖ് രത്നങ്ങൾ മുതലായ ജലപദാർത്ഥങ്ങളുടേയും വ്യാപാരങ്ങൾക്കൊണ്ടും ധനം ലഭിയ്ക്കുന്നതാണ്.

മേൽപ്പറഞ്ഞ അംശകാധിപൻ ചൊവ്വയായാൽ, സ്വർണ്ണം വെള്ളി ചെമ്പ് ഇരുമ്പ് മുതലായി തിയ്യിലിട്ടു ഉരുക്കാവുന്നതും രത്നങ്ങൾ ഹരിതാലം ഗന്ധകം മനയോല തുടങ്ങി തിയ്യിൽ ഉരുക്കവാൻ പാടില്ലാത്തതുമായ സകല ധാതുദ്രവ്യങ്ങളുടേയും അതുകൊണ്ടുണ്ടാക്കിയ പാത്രങ്ങൾ ആഭരണങ്ങൾ മുതലായ ഉപകരണങ്ങളുടേയും നിർമ്മാണം കച്ചവടം മുതലായതുകൊണ്ടും, ധാതുക്കളുരുക്കി ആഭരണപാത്രാദികളുണ്ടാക്കുക ഹോമ പാചകവേല ഇത്യാദി അഗ്നിനിമിത്തമായ പ്രവൃത്തികളേക്കൊണ്ടും, ശാസ്ത്രാദിനിർമ്മാണം കച്ചവടം മുതലായവയേക്കൊണ്ടും, കാലദേശജാത്യവസ്ഥാദികളെ ഒന്നും വിചാരിക്കാതേയുള്ള സാഹസപ്രവൃത്തികളെക്കൊണ്ടും, യുദ്ധം ഉത്സാഹം മുതലായവയെക്കൊണ്ടുമാണ് ധനം ലഭിയ്ക്കുക.

ബുധാംശകത്തിനു ഗ്രന്ഥം പുസ്തകം മുതലായതുകളെ എഴുതുക, ലൌകികങ്ങളായ ലീലാവൃത്യാദികളേയും ഗ്രഹങ്ങളേയും ഗണിയ്ക്കുക, കണക്കുകൂട്ടുക, കാവ്യനാടകാലങ്കാരാദികളെ നിർമ്മിയ്ക്കുക, പാഠകം കഥ മുതലായതുകളെ പറയുക, ചിത്രം എഴുതുക, ചായം തേയ്ക്കുക, ഉപകാരപ്രദങ്ങളും അത്ഭുതകരങ്ങളുമായ പലവിധം യന്ത്രാദികളെ നിർമ്മിയ്ക്കുക, മറ്റനേകതരത്തിലുള്ള കൌശലപ്പണികൾ ചെയ്ക ഇത്യാദികളെക്കൊണ്ടു ധനം സമ്പാദിയ്ക്കുന്നതിനു പുറമേ ചൂതുകളി, നർത്തനം, നേരംപോക്ക് പറയുക ഇതുകൾ നിമിത്തമായും ധനലാഭമുണ്ടാവുന്നതാണ്. "ദ്യുതൈർന്നൃത്തൈശ്ച നർമ്മഭിർവ്വിത്തം" എന്നുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.