വ്രതഗോദാനം

സ്വാധ്യായെ വ്രതകർമ്മ ചൗളവിഹിതെ
കാലെ സഗോദാനകം
ഗ്രാഹ്യാഭാനുദിനെന്ദു ഭാസ്വദുദയാ
നൈവോപനീത്യാ ഉഡു.

ഗോദാനം ഖലു ഷോഡശാബ്ദ വിഹിതം
ശേഷേനകാലസ്മൃതി
സ്നാനേഷ്യേഷ നിധിർന്ന സപ്തദശകഃ
കൗഷീതകൈർവ്വത്സരഃ


****************

ഷഷ്ട്യാഃ പ്രാഗസിതാ പരൈസ്തിഥിരത
ധ്യായൊപിനത്യജ്യതെ
സ്നാനെ സാമവിദാം വിധിദ്വിദിനകൃത്
മിത്രാച്യുതാര്യാശുഭാഃ

ഗ്രാഹ്യം മിത്രഭ മാശ്വലായന മതെ
സിംഹോസ്തുയാജുർവിദെ
കാലോജാര്യഭഗത്രീ ശൂർപ്പവദഹർ
മധ്യത്രീഭാഗഃ പരഃ


ചൗളത്തിനു പറഞ്ഞതുപോലുള്ള ശുഭമുഹൂർത്തത്തിൽ വേദാരംഭത്തിനു നിഷേധിക്കപ്പെട്ട അനധ്യായ ദിവസങ്ങളെല്ലാം ഒഴിവാക്കി മറ്റു ദിവസങ്ങളിൽ വ്രതവും ഗോദാനവും നടത്തണം. ഇതിനു ഞായറാഴ്ച ശുഭമാണ്. മുഹൂർത്തലഗ്നത്തിൽ സൂര്യചന്ദ്രന്മാർ  ഉണ്ടായിരിക്കുന്നത് ശുഭാവഹമാണ്. വ്രതഗോദാനങ്ങൾക്കു ക്ഷൗരംകൂടി ചെയ്യേണ്ടതാകയാൽ അതിനു ഉപനയനത്തിനു സ്വീകരിച്ചനാള് ഒഴിവാക്കണം. ഇത് യജുർവേദികളൊഴികെയുള്ളവരുടെ ഗോദാനവിധിയാണ്. രാശിവാരനക്ഷത്രഗ്രഹസ്ഥിതി  മുതലായവ ചൗളമുഹൂർത്താനുസാരം ചിന്തിക്കണം.

യജുർവേദീ ബ്രാഹ്മണന്മാർ കാർത്തിക നക്ഷത്രം മുതൽ 14 നക്ഷത്രങ്ങൾ വ്രതഗോദാനത്തിനു സ്വീകരിക്കുന്നു. ഇതാണ് അവരുടെ ദേവനക്ഷത്രങ്ങൾ. കൃഷ്ണപക്ഷം അനധ്യായദിവസങ്ങൾ അധിമാസത്രയം മധ്യാധിമാസം ദക്ഷിണായനം എന്നിവ സ്വീകാര്യമല്ല. ഗുരുശുക്രന്മാരെ പകൽ കാണുന്നതും ഇവരുടെ പരസ്പരദൃഷ്ടിയും മൗഢ്യവും വർജ്യമല്ലെന്നു പറയുന്നു. രാശിവാര ഗ്രഹസ്ഥിതികളൊന്നും കണക്കാക്കേണ്ടതില്ലത്രെ? വർജ്യങ്ങളായവ ജന്മാനുജന്മനക്ഷത്രങ്ങൾ ഉപനയനനക്ഷത്രം അഷ്ടമരാശിക്കൂറ് വധനക്ഷത്രം എന്നിവകളാണ്. നിത്യദോഷങ്ങളും വർജനീയമാണ്. ഇതിനു ഹോതരം എന്ന ഒരു വ്രതമുണ്ട്. ഇത് ആദ്യത്തെ ഉപാകർമ്മദിനം പൗർണ്ണമാസി സമയത്ത് ചെയ്യണം എന്നു നിയമമുണ്ട്. ദീക്ഷാ  സമയമുണ്ടായാൽ അതു കഴിഞ്ഞു വിഹിതമായ ചാന്ദ്രമാസത്തിൽ ഉപാകർമ്മവും ഹോതാരവും ചെയ്തു മാഘമാസം പകുതിക്കുമുമ്പായി വേദാരംഭം ചെയ്യണമെന്നാണ് ആചാരം. ഉപനിഷത്ത് വ്രതം വ്രതവിഹിതകാലത്ത് തന്നെ ചെയ്യാം. ഉപാകർമ്മത്തോടുകൂടിയും ചെയ്യാം. പക്ഷെ അന്നു പൗർണ്ണമിയായിരിക്കണം എന്നുണ്ട്. ശുക്രിയവ്രതം വ്രതവിഹിതകാലത്ത് തന്നെ ചെയ്യണം. ഗോദാനമൊഴികെ ഉപാകർമ്മദിനം ചെയ്യുന്ന എല്ലാ വ്രതങ്ങൾക്കും കാലം ചാന്ദ്രം തന്നെയാണ് വിധിച്ചിരിക്കുന്നത്‌. അതിനാൽ ഉപാകർമ്മത്തുനാൾ എല്ലാ വ്രതങ്ങളും അടുത്തകൊല്ലം അന്നേ ദിവസം അവസാനിപ്പിക്കണം. ഇവ കൂടാതെ വ്രതവിഹിതമുഹൂർത്തത്തിൽ ആരംഭിക്കുന്ന എല്ലാ വ്രതങ്ങൾക്കും കാലം സാവനമാണ്. ശുക്രിയവ്രതത്തിന് മൂന്നും പന്ത്രണ്ടും മുപ്പതും ദിവസങ്ങളിലൊന്നു സ്വീകരിക്കാം. ശുക്രിയ വ്രതകാലത്ത് വാവൊ അഷ്ടമിയോ വന്നാൽ ബൗദ്ധായനീയ സ്നാനവും അന്നേ ദിവസം ഉപവാസവും അനുഷ്ഠിക്കണം.

ഗോദാനം ഷോഡശാബ്ദവിഹിതമാണ് = ഗോ ശബ്ദത്തിനു രോമം എന്നും ദോ എന്ന ധാതുവിനു ദോഹനമെന്ന അർത്ഥത്തെ മുറിച്ചെടുക്കുക എന്ന അർത്ഥപരിണാമവും അന എന്ന പ്രത്യയത്തിനു അധികരണാർത്ഥവും ആരോപിച്ച്; ഏതു കർമ്മസമയം രോമം മുറിക്കപ്പെടുന്നുവോ ആ കർമ്മത്തെ ഗോദാനമെന്നർത്ഥമാക്കുന്നെന്നു പറയപ്പെട്ടിരിക്കുന്നു. എല്ലാ ബ്രാഹ്മണർക്കും തന്നെ പതിനാറാം വയസ്സിൽ ഗോദാനം വിധിക്കപ്പെട്ടിരിക്കുന്നു. ഇവിടെ ഗോദാനത്തിനു സൗരംകൊണ്ടും സാവനം കൊണ്ടും കാലം പരിഗണിക്കാം. ആശ്വലായനന്മാർക്കു ജനനാൽപരം സാവനംകൊണ്ട് പതിനാറാം സംവത്സരം തുടങ്ങാതെ ഗോദാനം ചെയ്യരുതെന്നുണ്ട്. മറ്റുള്ളവർക്കിതു ബാധകമല്ലെന്നും കാണുന്നു. ആശ്വലായന ബ്രാഹ്മണർക്കു ഗോദാനത്തിന്റെ പിറ്റേദിവസം അതിനോടനുബന്ധമായി ഒരു വ്രതമുള്ളത് പിറ്റേദിവസം നടത്താൻ പ്രത്യേകം മുഹൂർത്തം നോക്കേണ്ടതില്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.