ആഗ്രയണം

ഗൃഹസ്ഥർ വിഷുവൽപുണ്യദിനാനന്തരം കൃഷിചെയ്തു കൊയ്തെടുക്കുന്ന പുത്തൻ നെല്ലുപയോഗിച്ച് ആഗ്രയണഹോമം നടത്തണം. ഇതിനു വർഷർത്തുവും ശരദൃതുവും ഉൾക്കൊണ്ട ശ്രാവണാദിനാലുമാസങ്ങൾ ഉത്തമങ്ങളാണ്. ആ മാസങ്ങളിലെ പൌർണ്ണമിയും പ്രതിപദങ്ങളും ഇതിനു ശുഭമാണ്. പകൽ സമയം മാത്രം ചെയ്യേണ്ടതാണിത്. ഇവിടെ ഋതുമാസങ്ങളെ പറഞ്ഞിരിക്കയാൽ അധിമാസങ്ങൾ മൂന്നും വർജിക്കണമെന്നു സൂചിപ്പിച്ചിട്ടുണ്ട്. പൌർണ്ണമിയുടെ പൂർവ്വാർദ്ധമൊഴിവാക്കി ഉത്തരാർദ്ധം മാത്രമേ സ്വീകരിക്കാവു. വിഷ്ടികാലം ഉത്തമമല്ല. സ്ഥാലീപാകദിവസമാണെങ്കിൽ പർവ്വസന്ധിയിൽ ആഗ്രയണം ചെയ്യണം.

പർവ്വസന്ധാവീഹൈകസ്മിൻ കുര്യാദാഗ്രയണം ഗൃഹി
ഊർദ്ധ്വോർദ്ധെ പൗർണ്ണമാസ്യാശ്ച കുര്യാദ്വാപ്രതിപദ്വയെ.

എന്നിതിന്നു വിധിയുണ്ട്.

ദർശസ്ഥാലീപാകദിവസം സ്ഥാലീപാകം കഴിഞ്ഞ് ആഗ്രയണവും, പൗർണ്ണമാസസ്ഥാലീപാകദിനം ആഗ്രയണം കഴിഞ്ഞ് സ്ഥാലീപാകവും നടത്തണം.

ഈ വിധിച്ച കാലം ആഗ്രയണം നടത്തിയില്ലെങ്കിൽ പിന്നീട് പൂർവ്വപക്ഷത്തിൽ കാർത്തിക നക്ഷത്രം മുതൽ വിശാഖം നക്ഷത്രം വരെയുള്ള നക്ഷത്രങ്ങളിൽ ദേവനാമനക്ഷത്രദിവസങ്ങളിലൊന്നിൽ ആഗ്രയണം നടത്തണം. ഇതിനു വൃശ്ചികം രാശി കൊള്ളാമെന്നുണ്ട്. ബാക്കി മേൽപ്പറഞ്ഞ വിധികൾ തന്നെ സ്വീകരിക്കാം.

ഗൃഹസ്ഥാഗ്രയണേഗ്ന്യാദിശൂർപ്പാന്താശുക്ലപക്ഷജാഃ
ചതുർദ്ദശശുഭാഃ പൗർണ്ണമാസ്യംവാ പ്രതിപദ്വയെ
സർവ്വാ അപിശുഭാസ്താരാഃ വൃശ്ചികോത്രതുശോഭനഃ
കൃഷ്ണപക്ഷപ്രതിപദിചരമാംശം വിവർജയേൽ..

എന്ന് മേൽപ്പറഞ്ഞതിനു വിധിയുണ്ട്. നവാന്നഭോജനത്തിനു ആവർത്തനം വിധിക്കപ്പെട്ടിട്ടില്ല. പ്രായശ്ചിത്തത്തിനു കാരണമാക്കാതെ വിധി സ്വീകരിക്കുന്നത് അത്യുത്തമം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.