നൌ, കൂട, ഛത്ര, ചാപ, അർദ്ധചന്ദ്രം എന്നീ അഞ്ച് ആകൃതിയോഗങ്ങൾ

നൌകൂടച്ഛത്രചാപാനി
തദ്വൽ സപ്തർക്ഷസംസ്ഥിതൈഃ
അർദ്ധചന്ദ്രസ്തു നാവാദ്യൈഃ
പ്രോക്താദന്യത്ര സംസ്ഥിതൈഃ

സാരം :-

1). ലഗ്നം തുടങ്ങി ഏഴാം ഭാവം കൂടിയ ഏഴു രാശികളിൽ (ഏഴു രാശികളിലും ഗ്രഹമുണ്ടാവണമെന്നുണ്ട്) ഏഴു ഗ്രഹങ്ങളും നിന്നാൽ നൌയോഗമെന്നും, 2). നാലാം ഭാവം തുടങ്ങി ഏഴു രാശികളിൽ നിന്നാൽ കൂടയോഗമെന്നും, 3). ഏഴാം ഭാവം തുടങ്ങി ഏഴു രാശികളിൽ നിന്നാൽ ഛത്രയൊഗമെന്നും, 4). ലഗ്നാൽ പത്തു മുതൽ ഏഴു രാശികളിൽ ഇടവിടാതെ ഏഴു ഗ്രഹങ്ങൾ നിന്നാൽ ചാപയോഗമെന്നും പേരുകളാകുന്നു. 5). ഉദയലഗ്നത്തിൽ നിന്ന് 2 - 3 - 4 - 5 - 6 - 8 - 9 - 11 - 12 ഈ ഒമ്പതു ഭാവങ്ങളിൽ ഏതെങ്കിലും ഒന്നു മുതൽ തുടർച്ചയായി ഏഴു ഭാവങ്ങളിൽ ഇടവിടാതെ ഏഴു ഗ്രഹങ്ങളും നിന്നാൽ ആ  യോഗത്തിനു അർദ്ധചന്ദ്രം എന്നും പേരാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.