യാത്രാമുഹൂർത്തം

യായാദന്നഭനൈര്യതെ സ്ഥിരനൃയുക്
ചിത്രാംബുഗേന്ദും ത്യജേൽ
അർക്കാരാര്യ ബുധാച്ഛമന്ദശശിനാം
വാരാസ്തഥൈന്ദ്ര്യാദിഷു.
പ്രാച്യാദിഷ്വഥ ദിക്ഷുവിശ്വഹരിഭെ
ബുദ്ധ്ന്യാശ്വീനൗ രോഹിണീ
പുഷ്യൗ ഭാനുഭഗൗച ജന്മഭമപി
ത്യാജ്യാ മൃഗോനൗ ഗതൗ.

യാത്രപുറപ്പെടുന്നതിനു ചിത്ര നക്ഷത്രം ഒഴികെ ഊണ്‍നാളുകളും മൂലം നക്ഷത്രവും ഉത്തമമാണ്.

ഹസ്ത തിഷ്യാശ്വയുങ് മൈത്രശ്രവീഷ്ടാപൗഷ്ണവൈഷ്ണവാഃ
മൃഗശീർഷം തഥാഷ്ടൗചയാത്രായാം സുശുഭാവഹാഃ
രോഹിണ്യദിതിമൂലാനിവാരുണം പാവനോത്തരാഃ
ഏതേഷ്ടൗ മധ്യമാഃ പ്രോക്തായാത്രായാം തുവിചക്ഷണൈഃ
പൂർവ്വത്രയവിശാഖാർദ്രാ ഭരണി ചൈവകൃത്തികാ
ചിത്രാസാർപ്പമഖാ ജ്യേഷ്ഠാ നിത്യംഗമന വർജിതഃ

എന്ന് വിധിയുണ്ട്. ഇടവം ചിങ്ങം വൃശ്ചികം കുംഭം മീനം എന്നീ രാശി സമയം യാത്രാമുഹൂർത്തത്തിനു വർജ്ജിക്കണം. ഈ രാശികൾ മൂർദ്ധോദയങ്ങളൊത്തു വരുന്നതായാൽ യാത്രാമുഹൂർത്തത്തിനു ശുഭമാണ്.

ഊർദ്ധ്വാസ്യവാഞ്ചിതം ദദ്യാ ത്തിര്യഗാസ്യമശോഭനം
അധോമുഖം ധനഭ്രംശം യാത്രായാം കുരുതെനൃണാം
പൃഷ്ടോദയേതു ഭീതിസ്യാൽ കൗടില്യമുഭയോദയെ
തസ്മാൽ ശീർഷോദയെ യാത്രാം കുര്യാൽ സർവ്വാർത്ഥസിദ്ധയെ

എന്നും ഇവക്കുഫലമുണ്ട്‌. വിശേഷാൽ മുഹൂർത്തലഗ്നാൽ നാലാം ഭാവത്തിൽ ചന്ദ്രൻ നിൽക്കരുത്. ഞായർ കിഴക്ക്, തിങ്കൾ വടക്ക്, ചൊവ്വ അഗ്നികോണ്‍, ബുധൻ തെക്കുപടിഞ്ഞാറ്, വ്യാഴം തെക്ക്, വെള്ളി പടിഞ്ഞാറ്, ശനി വടക്കുപടിഞ്ഞാറ് എന്നീ ആഴ്ചകളിൽ ഈ ദിക്കുകളിലേയ്ക്ക് യാത്രപുറപ്പെടരുത്. വടക്കുകിഴക്ക് ദിക്കിലേയ്ക്ക്‌ നിത്യം യാത്ര ചെയ്യാം.

യാത്ര വടക്കോട്ടായാൽ ഉത്രം, അത്തം എന്നീ നക്ഷത്രങ്ങളും, കിഴക്കോട്ടായാൽ ഉത്രാടം തിരുവോണം എന്നീ നക്ഷത്രങ്ങളും, തെക്കോട്ടായാൽ ഉത്രട്ടാതി അശ്വതി എന്നീ നക്ഷത്രങ്ങളും പടിഞ്ഞാട്ടായാൽ പൂയം രോഹിണി എന്നീ നക്ഷത്രങ്ങളും ക്രമാനുസൃതം യാത്രാമുഹൂർത്തത്തിനു വർജിക്കണം. കോണുകളിലേയ്ക്ക് യാത്രപുറപ്പെടുന്നതിനു എല്ലാ നക്ഷത്രങ്ങളും ശുഭമാണ്.

യാത്രപുറപ്പെടുന്ന വ്യക്തിയുടെ ജന്മനക്ഷത്രം യാത്രാമുഹൂർത്തത്തിനു വർജിക്കണം. യാത്രാലഗ്നത്തിന്റെ ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ചന്ദ്രൻ നിൽക്കുന്നത് ഉത്തമമല്ല. ജലയാത്രചെയ്യുന്നവർക്കു മകരം രാശി സമയം ജലയാത്രചെയ്യുന്നതിന് വർജിക്കണം. എല്ലാ യാത്രകൾക്കും പ്രതിപദം വർജിക്കണം. പ്രത്യേകിച്ചും താഴെപറയും പ്രകാരം ദിവസങ്ങൾ വർജിക്കേണ്ടതാണ്.

ശുക്രജ്ഞവാരൗശുഭദൗഗോസ്ത്രീയൗ ദൂരതോഗതൗ
ശുഭവാരാഃ ശുഭാജ്ഞേയാ പാപവാരനശോഭനാഃ
യാത്രായാം സർവ്വജന്തൂനാം ഭൗമവാരാദൃതേ ശുഭം
പ്രവേശേചാപിതം വർജ്യം പ്രാഹ്നെതത്ര വിശേഷതഃ

ചൊവ്വാഴ്ച ദിവസം യാത്രയ്ക്ക് ശുഭമല്ല. തിഥികളിൽ കിഴക്കോട്ട് യാത്രക്കു നന്ദയും; തെക്കോട്ട്‌ ഭദ്രയും; പടിഞ്ഞാറോട്ട് ജയയും; വടക്കോട്ട് പൂർണ്ണയും യാത്രാമുഹൂർത്തത്തിനു ഉത്തമമാണ്. മറ്റു തിഥികൾ യാത്രപുറപ്പെടുന്നതിനു ശുഭമല്ലെന്നില്ല. ദൂരയാത്രയ്ക്കു കർക്കിടകം വൃശ്ചികം മീനം എന്നീ മാസങ്ങൾ ശുഭമല്ല.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.