മുടിമുറിക്കൽ കർമ്മത്തിനുള്ള അയനവും തിഥിയും ഗ്രഹസ്ഥിതിയും

ചൗളത്തിനു (മുടിമുറിക്കൽ കർമ്മത്തിനു) ഉത്തരായണം ഉത്തമം. ദക്ഷിണായനം മുടിമുറിക്കൽ കർമ്മത്തിനു നിഷിദ്ധം. ശുക്ലപ്രതിപദവും കൃഷ്ണപക്ഷവും മുടിമുറിക്കൽ കർമ്മത്തിനു വർജിക്കണം. മുടിമുറിക്കൽ കർമ്മം പകൽ ചെയ്യണം. രാത്രി മുടിമുറിക്കൽ കർമ്മം അരുത്. വൃശ്ചികം, ചിങ്ങം, കുംഭം എന്നീ രാശിസമയങ്ങൾ മുടിമുറിക്കൽ കർമ്മത്തിനു വർജ്ജിക്കണം. മറ്റു രാശിസമയങ്ങൾ മുടിമുറിക്കൽ കർമ്മത്തിനു ശുഭം. മുടിമുറിക്കൽ മുഹൂർത്തലഗ്നത്തിന്റെ ഒമ്പതാം ഭാവത്തിൽ പാപഗ്രഹങ്ങളും എട്ടാം ഭാവത്തിൽ ചൊവ്വയും ലഗ്നത്തിൽ ചന്ദ്രനും മുടിമുറിക്കൽ കർമ്മത്തിനു ഉണ്ടായിരിക്കരുത്‌.

ലഗ്നേചന്ദ്രോഷ്ടമെ ഭൗമോധർമ്മേർക്കാർക്ക്യഹിഭൂമിജാഃ
വർജനീയാ വിശേഷേണസ്ത്രീണാമിന്ദു ദയ ശുഭഃ

എന്ന പ്രകാരം സ്ത്രീപ്രജയാണെങ്കിൽ ലഗ്നത്തിൽ ചന്ദ്രൻ നിൽക്കുന്നത് മുടിമുറിക്കൽ കർമ്മത്തിനു ശുഭമാണ്. ബാക്കിയെല്ലാം പുരുഷപക്ഷനിയമം തന്നെ. വിശേഷാൽ ഉപനയനാനന്തരമാണ് ചൗളം ചെയ്യുന്നതെങ്കിൽ ഉപനയനനക്ഷത്രംകൂടി ചൗളത്തിനു വർജിക്കണം. ഏകാദശി, ദ്വാദശി, പൗർണ്ണമി, ഷഷ്ഠി, ജന്മമാസം എന്നിവയുംകൂടി മുടിമുറിക്കൽ കർമ്മത്തിനു വർജ്ജിക്കുന്നത് ഉത്തമമായിരിക്കും. "സൂനോർമ്മാതരിഗർഭിണ്യാം ചൗളകർമ്മനകാരയേൽ" എന്നു കാണുകയാൽ ബാലന്റെ മാതാവ് ഗർഭിണിയാണെങ്കിൽ ചൗളകർമ്മം (മുടിമുറിക്കൾ കർമ്മം) ചെയ്യരുത്. ഇങ്ങനെയുള്ള ദോഷങ്ങളും, നിത്യദോഷങ്ങളും, ഷൾദോഷങ്ങളും, കർത്തൃദോഷങ്ങളും മുടിമുറിക്കൽ കർമ്മത്തിനു വർജിക്കണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.