ധർമ്മസ്ഥിതസ്യേന്ദ്രഗുരോർദശായാം
ധർമ്മാർത്ഥസിദ്ധിം ധരണീശപൂജാം
സുപുണ്യകർമ്മവ്രതമന്ത്രസേവാ-
സൗഭാഗ്യഭാഗ്യോദയമേതി കാന്തിം.
സാരം :-
ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം ധർമ്മകാര്യങ്ങളുടെ സിദ്ധിയും രാജസമ്മാനവും വളരെ പുണ്യകർമ്മങ്ങളും ചാന്ദ്രായണാദി വ്രതങ്ങളും മന്ത്രജപങ്ങളും (പുരശ്ചരണാദി) ചെയ്കയും സൗഭാഗ്യവും ഭാഗ്യവും കാന്തിയും ലഭിക്കുകയും ചെയ്യും.