സൂര്യാഷ്ടകവർഗ്ഗം

സ്വാദർക്കഃ പ്രഥമായബന്ധുനിധന-
ദ്വ്യാജ്ഞാതപോദ്യൂനഗോ
വക്രാൽ സ്വാദിവ തദ്വദേവ രവിജാ-
ച്ശുക്രാൽ സ്മരാന്ത്യാരിഷു
ജീവാദ്ധർമ്മസുതായശത്രുഷു ദശ-
ത്ര്യായാരിഗശ്ശീതഗോ-
സ്തേഷ്വേവാന്ത്യ തപസ്സുതേഷു ച ബുധാ-
ല്ലഗ്നാൽ സബന്ധ്വന്ത്യഗഃ

സാരം :-

സൂര്യൻ ജനനകാലത്തിങ്കൽ യാതൊരു രാശിയിൽ നിന്നുവോ ആ രാശിയിലും അതിന്റെ പതിനൊന്നാം രാശിയിലും നാലാം രാശിയിലും എട്ടാം രാശിയിലും രണ്ടാം രാശിയിലും പത്താം രാശിയിലും, ഏഴാം രാശിയിലും ജനനകാലത്തിങ്കൽ ചൊവ്വ യാതൊരു രാശിയിൽ നിന്നുവോ അതിലും  അതിന്റെ പതിനൊന്നാം ഭാവത്തിലും നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ഏഴാം ഭാവത്തിലും, ജനനകാലത്തിങ്കൽ ശനി യാതൊരു രാശിയിൽ നിന്നുവോ അതിലും അതിന്റെ പതിനൊന്നാം ഭാവത്തിലും നാലാം ഭാവത്തിലും എട്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും ഏഴാം ഭാവത്തിലും, ജനനകാലത്തിങ്കൽ ശുക്രൻ യാതൊരു രാശിയിൽ നിന്നുവോ അതിന്റെ ഏഴാം ഭാവത്തിലും. പന്ത്രണ്ടാം ഭാവത്തിലും ആറാം ഭാവത്തിലും, ജനനകാലത്തിങ്കൽ വ്യാഴം യാതൊരു രാശിയിൽ നിന്നുവോ അതിന്റെ ഒമ്പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും, ജനനകാലത്തിങ്കൽ ചന്ദ്രൻ യാതൊരു രാശിയിൽ നിന്നുവോ അതിന്റെ പന്ത്രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും, ജനനകാലത്തിങ്കൽ ബുധൻ യാതൊരു രാശിയിൽ നിന്നുവോ അതിന്റെ പന്ത്രണ്ടാം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും, ലഗ്നത്തിന്റെ നാലാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും പത്താം ഭാവത്തിലും മൂന്നാം ഭാവത്തിലും പതിനൊന്നാം ഭാവത്തിലും ആറാം ഭാവത്തിലും സഞ്ചരിക്കുന്ന സൂര്യൻ ശുഭനാകുന്നു.

കേന്ദ്രയാഷ്ടദ്വിനവസ്വർക്കാദാരാർക്കിസംശ്രിതാച്ച ശുഭഃ
ഷൾസപ്താന്ത്യേഷു സിതാൽ ഷഡായധീധർമ്മഗോ ജീവാൽ
ഉപചയഗോർക്കശ്ചന്ദ്രാദുപചയധർമ്മാന്ത്യധീയുതസ്സൗമ്യാൽ
ലഗ്നാദുപചയബന്ധുവ്യയസ്ഥിതശ്ശോഭനഃ പ്രോക്തഃ

എന്നുള്ള വചാനന്തരത്തിന്റെ സംവാദം ഹേതുവായിട്ട് ലഗ്നാൽ സ ബന്ധ്വന്ത്യഗഃ എന്നതിന്റെ സാരം മേൽപ്രകാരം തന്നെ എന്ന് ഊഹിച്ചുകൊൾക. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.