ദന്തധാവനം

ത്യജേത്തിഥീന്ദ്രാംഗവസുപ്രമാസ്തിഥീ
രസൗമ്യഖാരാനപിദന്തധാവനെ
വിധീയതെ ന്ന്യൈർന്നിയമാത്തദന്വഹം
പരൈഃ പരാശുക്രശശാങ്ക വാരയോ.

സാരം :-

വാവ് ചതുർദ്ദശി ഷഷ്ഠി അഷ്ടമി തിഥികളും രവികുജമന്ദവാരങ്ങളും ദന്തധാവനത്തിനു വർജ്യമാണ്. ചിലർ നിത്യം ദന്തധാവനം ആവശ്യമെന്ന പക്ഷക്കാരാണ്. തിങ്കളും വെള്ളിയും ദന്തധാവനത്തിനു അത്ത്യുത്തമമാണ്. ജന്മനക്ഷത്രം മൂന്നഞ്ചേഴാംനക്ഷത്രങ്ങൾ അഷ്ടമരാശിക്കൂറ് നവമി പ്രതിപദം എന്നിവ ദന്തധാവനത്തിനു വർജ്ജിക്കണം. നിത്യം ദന്തധാവനം ആവശ്യമെന്ന പക്ഷക്കാരും ഉപവസാദി ദിനങ്ങളൊഴികെ ദിവസങ്ങൾ മാത്രമേ സ്വീകരിക്കാറുള്ളു. ഇങ്ങനെയുള്ള ദിവസങ്ങളിൽ ദന്തധാവനം ചെയ്‌താൽ പ്രായശ്ചിത്തമായി

ശ്രാദ്ധോപവാസ ദിവസെ ഖാദിത്വാ ദന്തധാവനം
ഗായത്ര്യാശ്ചശതംപൂത മംബുപ്രാശ്യവീശുദ്ധ്യതി

എന്ന വിധം പ്രായശ്ചിത്തം ചെയ്യണം. ദന്തധാവനം ചെയ്യാനരുതാത്ത ദിവസങ്ങളിൽ ശുദ്ധജലം പന്ത്രണ്ടുതവണ കവിൾക്കൊണ്ടാൽ മുഖശുദ്ധി വരുമെന്നു പറയുന്നുണ്ട്. ഗൃഹസ്ഥന്മാർക്കു ഉമിക്കരിയും മറ്റുള്ളവർക്ക് മാവിലയുമാണ് ദന്തധാവനത്തിനു വിധിച്ചു കാണുന്നത്. പ്രേതദീക്ഷ ഏകാദശി അമാവാസി സംക്രാന്തി എന്നീ സമയങ്ങളിൽ ഗൃഹസ്ഥർ ദന്തധാവനം ചെയ്യരുത്.

ചൂതപത്രെണയോനിത്യം ദന്തധാവനമാചരേൽ
തസ്യതിഷ്ഠതി ജിഹ്വാഗ്രെ സുപ്രസന്നാ സരസ്വതി

എന്നതാണ് ദന്തധാവന വിധിതന്നെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.