മുടിമുറിക്കൽ കർമ്മം - ചൗളകർമ്മം

അബ്ദേചൗളം തൃതീയെ വിദധതുജനനാ
ന്നോ ചതുർത്ഥെ നഷഷ്ടെ
ഭൂക്തർക്ഷം സന്നമിത്രം ഖരദിനമയനം
ദക്ഷിണം പക്ഷതിശ്ച
പക്ഷോശുക്ലസ്ത്രീയാമാ മധുപഹരിഘടാ
ധർമ്മ ഉഗ്രോഷ്ടമേ സൃക്
ജന്മർക്ഷാണിന്ദു രംഗേപ്യുപനയഭമപി
ക്ഷൗരകർമ്മണ്യനാദ്യേ,

ജനനം കഴിഞ്ഞുവരുന്ന തൃതീയവർഷം ചൗളം ചെയ്യണം. ചതുർത്ഥഷഷ്ടങ്ങളിൽ പാടില്ല. ഭുക്തിർക്ഷം നല്ലതാണ്. മൈത്രം ഖരദിനം ദക്ഷിണായനം പക്ഷതി അശുക്ലപക്ഷം ത്രീയാമം മധുപഹരിഘടം ധർമ്മത്തിലുഗ്രന്മാർ അഷ്ടമത്തിലസൃക് അംഗത്തിലിന്ദു ജന്മർക്ഷങ്ങൾ ഇവ ഭവിക്കുന്നില്ല. അനാദ്യമായിരിക്കുന്ന ക്ഷൗരകർമ്മത്തിൽ ഉപനയനഭവും ഭവിക്കുന്നില്ല.

ബാലന്റെ ജനനം മുതൽ സാവനവർക്ഷം രണ്ടുകഴിഞ്ഞാൽ മൂന്നാമത്തെ വർഷത്തിൽ ചൗളകർമ്മം - മുടിമുറിക്കൽ കർമ്മം - നടത്താം. നാലാം സംവത്സരവും ആറാം സംവത്സരവും  മുടിമുറിക്കൽ കർമ്മത്തിനു സ്വീകാര്യമല്ല. അഞ്ചാം സംവത്സരം  മുടിമുറിക്കൽ കർമ്മത്തിനു സ്വീകരിക്കാം. യുഗ്മസംവത്സരം മുടിമുറിക്കൽ കർമ്മത്തിനു സ്വീകരിക്കരുതെന്ന് അർത്ഥമുണ്ട്. "കുർവ്വീതത ചൗളം വിഷമേതുവർഷെ" എന്നുണ്ട്. ഏതായാലും മൂന്നിലധികം വർഷം നീണ്ടുപോയാൽ തലമുടിവളർന്നു വൃത്തിഹീനമാവുമെന്നതിനാൽ ആരും തന്നെ അത്ര നീണ്ടുപോകാൻ ഇടവരുത്തിയെന്നു വരില്ല ഇക്കാലങ്ങളിൽ. അതിനാൽ ഏറിയപക്ഷം മൂന്നാമത്തെ വർഷം തന്നെ മുടിമുറിക്കൽ കർമ്മം ആരംഭിക്കുന്നതാണ് ഉത്തമം.

ചൂഡാകർമ്മദ്വിജാദീനാം സർവ്വേഷാമേവയത്നത
പ്രഥമേബ്ദേതൃതീയേവാ കർത്തവ്യം ശ്രുതിചോദനാൽ

എന്ന് മനുസ്മൃതി പറയുന്നു. അതിനാൽ ഒന്നാമത്തെ സാവനവത്സരത്തിൽ തന്നെ ചൂഡാകർമ്മം നടത്താമെന്നുണ്ട്. എന്നാൽ കേരളീയാചാരപ്രകാരം ഒന്നാം വയസ്സിൽ ചൂഡാകർമ്മം നടത്താൻ പാടില്ലെന്നാണ് വിധികാണുന്നത്. "നാശാസ്ത്രദൃഷ്ട്യാ വിഭൂഷാകദാചിദുല്ലംഘനീയാഃ കുലദേശധർമ്മാ," എന്ന് പ്രമാണശ്ലോകങ്ങളുള്ളതിനാൽ "അബ്ദേ ചൗളം തൃതീയെ" യെന്ന ശാസ്ത്രം ലംഘിക്കാൻ കേരളീയ ബ്രാഹ്മണ്യം തെയ്യാറാവാൻ തരമില്ല. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യമാരംഭിക്കാൻ തുടങ്ങിയ കാലം മുതൽ ഈ ശാസ്ത്രത്തിന്റെയും ലംഘനം ആരംഭിക്കാൻ തുടങ്ങിയതായി പല തുറകളിലും ദൃശ്യമായിട്ടുണ്ട്. ചൗളം എന്നതിന്റെ അർത്ഥംപോലും സ്മരിക്കപ്പെടുന്നില്ല എന്ന് പറയുന്നതാവും ശരി. പണ്ടുകാലങ്ങളിൽ ബാലന്റെ ജനനദിനം മുതൽ 720 ദിവസം കഴിഞ്ഞാൽ 375 ദിവസം ചൗളത്തിനു വിധികാലമെന്നും; അതിനുശേഷം 1095 ദിവസം കഴിഞ്ഞാൽ 345 ദിവസം വിധിപരകാലമായതിനാൽ ചൗളം ചെയ്യരുതെന്നും; അതുകഴിഞ്ഞാൽ 1440 ദിവസശേഷം 386 ദിവസം ചൗളത്തിനു (മുടിമുറിക്കൽ കർമ്മത്തിനു) വിധികാലമെന്നും പിന്നീട് 1826 ദിവസശേഷം 334 ദിവസം വിധിപരകാലമായതിനാൽ ചൗളം ചെയ്യരുതെന്നും മറ്റും സാവനസൗരസംവത്സരങ്ങളുടെ അന്തരങ്ങളെ താരതമ്യപ്പെടുത്തി കണക്കാക്കി പറഞ്ഞുവെച്ചതായിക്കാണുന്നുണ്ട്. ബ്രാഹ്മണാനുഷ്ഠാന ധർമ്മനിരതരായവർ കുലധർമ്മാചാരം തെറ്റിക്കാതെ മുറയ്ക്കാച്ചരിച്ചു വരുന്നതായും കാണുന്നുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.