പാപേക്ഷിതസ്യാപി ശനേർദശായാം
ഭൃത്യാർത്ഥദാരാത്മജസോദരാണാം
നാശം സമായാതി പരാപവാദം
കുഭോജനം കുത്സിതഗന്ധമാല്യം.
സാരം :-
പാപഗ്രഹദൃഷ്ടനായ ശനിയുടെ ദശാകാലം ധനനാശവും ഭൃത്യന്മാർക്കും ഭാര്യയ്ക്കും പുത്രനും സഹോദരനും ഹാനിയും അന്യന്മാരിൽ നിന്ന് അപവാദവും കുത്സിതദ്രവ്യഭോജനവും ദുർഗ്ഗന്ധമുള്ള മാലകളും മറ്റു സാധനങ്ങളും ലഭിക്കുകയും ചെയ്യും.