ശനിദശാഫലം

സൗരീം പ്രാപ്യ ഖരോഷ്ട്രപക്ഷിമഹിക്ഷീ-
വൃദ്ധാംഗനാവാപ്തയഃ
ശ്രേണിഗ്രാമപുരാധികാരജനിതാ
പൂജാ കുധാന്യാഗമഃ
ശ്ലേഷ്മേർഷ്യാനിലകോപമോഹമലിന-
വ്യാപത്തീതന്ദ്രീശ്രമാൻ
ഭൃത്യാപത്യകളത്രഭത്സനമപി
പ്രാപ്നോതി ച വ്യംഗതാം.

സാരം :-

ശനിദശാകാലം കഴുത, ഒട്ടകം, എരുമ, പോത്ത്, പക്ഷിവർഗ്ഗങ്ങൾ, വൃദ്ധസ്ത്രീകൾ, ചാമ, തിന മുതലായ നിന്ദ്യധാന്യങ്ങൾ എന്നിവയുടെ അനുഭവവും ഇതുകളിൽ നിന്ന് അർത്ഥലാഭവും ഗ്രാമം, പുരം, നഗരം, സംഘം, സമുദായം ഇത്യാദികളുടെ ആധിപത്യവും അതിൽനിന്ന് അർത്ഥലാഭാദിഗുണങ്ങളും കഫകോപം വായുകോപം എന്നിവ നിമിത്തം ഉള്ള ഉപദ്രവങ്ങളും അസ്ഥാനത്തിലുള്ള കോപം, ഈർഷ്യ, അക്ഷമത്വം, അറിവില്ലായ്ക, കുത്സിതകർമ്മം ഇതുകളെക്കൊണ്ടുള്ള അനർത്ഥങ്ങളും എല്ലാ കാര്യങ്ങളിലും അലസതയും അത്യന്തശ്രമവും അദ്ധ്വാനവും ഉണ്ടാവുകയും ഭൃത്യന്മാരും ഭാര്യാപുത്രന്മാരും നിന്ദിച്ചുപറയുവാനിടയാവുകയും അംഗവൈകല്യം സംഭവിക്കുകയും ഫലമാകുന്നു.

ശനിദശ മിക്കവാറും കഷ്ടഫലത്തെ ചെയ്യുമെങ്കിലും ശനി ഇഷ്ടാവസ്ഥിതനും ബലവാനുമായാൽ ശനിദശയിൽ അനേകവിധത്തിലുള്ള ഇഷ്ടഫലങ്ങളെ ചെയ്കയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.