പഞ്ചമസ്ഥഗുരോർദായേ മന്ത്രസിദ്ധിം മഹൽസുഖം
സുതാപ്തിം രാജപൂജാം ച വേദാന്തശ്രവണാദികം.
സാരം :-
അഞ്ചാം ഭാവത്തിൽ നിൽക്കുന്ന വ്യാഴത്തിന്റെ ദശാകാലം മന്ത്രോപാസനയും അതുകൊണ്ടു ദേവതാപ്രസാദവും മഹത്തായ സുഖവും ലഭിക്കുകയും പുത്രലാഭവും രാജപൂജയും വേദാന്തശ്രവണവും ഉണ്ടാവുകയും ചെയ്യും.