വജ്രം, യവം, പത്മം, വാപി എന്നീ യോഗഫലങ്ങൾ

വജ്രേന്ത്യപൂർവ്വസുഖിതസ്സുഭഗോƒതിശൂരോ
വീര്യാന്വിതോപ്യഥ യവേ സുഖിതോ വയോന്തഃ
വിഖ്യാതകീർത്ത്യമിതസൌഖ്യഗുണശ്ച പദ്മേ
വാപ്യാം തനുസ്ഥിരസുഖീ നിധികൃന്ന ദാതാ.

സാരം :-

വജ്രയോഗജാതൻ ബാല്യം വാർദ്ധക്യം എന്നീ രണ്ടവസ്ഥകളിലും സുഖം അനുഭവിയ്ക്കുന്നവനും, എല്ലാവർക്കും അത്യന്തം പ്രിയനും, യുദ്ധാദികളിൽ ധൈര്യശാലിയാവുമായിരിയ്ക്കും.

യവയോഗജാതൻ പരാക്രമശാലിയും വാർദ്ധക്യത്തിൽ സുഖം അനുഭവിക്കുന്നവനായിരിക്കും.

പത്മയോഗജാതൻ ലോകപ്രസിദ്ധകീർത്തിമാനും അത്യന്തം സുഖിയും സത്സ്വഭാവാദി അനേക ഗുണശാലിയായും ഭവിക്കും.

വാപീയോഗജാതൻ സ്വല്പസുഖം മാത്രം അനേകകാലം അനുഭവിക്കുന്നവനും, ധനം ഭൂമിയിൽ കുഴിച്ചിടുക മുതലായ കർമ്മങ്ങൾ ചെയ്തു നിധിയെ ഉണ്ടാക്കുന്നവനും, ധനം മുതലായതു ഒന്നും ആർക്കും ദാനം ചെയ്യാത്തവനുമായിരിയ്ക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.