കർണ്ണവേധയോഗങ്ങൾ

ശുഭഗ്രഹങ്ങൾ വ്യാഴത്തിന്റെ രണ്ടിലും പന്ത്രണ്ടിലുമായോ, മൂന്നിലും പതിനൊന്നിലുമായോ, നാലിലും എട്ടിലുമായോ, അഞ്ചിലും ഒമ്പതിലുമായോ നിന്നാൽ വ്യാഴം നിൽക്കുന്ന രാശികൊണ്ട് കാതുകുത്താം. മീനത്തിൽ നിൽക്കുന്ന ശുക്രന് മേൽപ്രകാരം നാലുയോഗങ്ങളിലൊന്നുണ്ടായാൽ മീനലഗ്നംകൊണ്ടു കാതുകുത്താം. ഈ യോഗഭാവങ്ങളുടെ ഇടയ്ക്കുള്ള ഭാവങ്ങളിൽ പാപഗ്രഹം നിൽക്കാതിരിക്കുന്നത് ഉത്തമമാണ്.

വേധൗതു കർണ്ണൗ ഗുരു ശുക്രരാശൗ
ശുഭഗ്രഹൗ പാർശ്വയുഗ സ്ഥിതൗചേൽ
ത്രിലാഭഗൗവാ മതിധർമ്മഗൗ വാ
തഥൈവമീനെ ഭൃഗുപുത്രയുക്തെ

എന്നു മേൽപ്പറഞ്ഞതിനു വിധി.  ഇവ കൂടാതെയുള്ള കർണ്ണവേധയോഗങ്ങൾ.

ലഗ്നാദുപചയെ ചന്ദ്ര ശ്ചന്ദ്രാ ദുപചയെസ്ഥിതഃ
സിതാദുപചയെ ജീവഃ സോപിലഗ്നഗതോയദി
തദായോഗോ ഭവേൽ കർണ്ണവേധയോഗോതിപൂജിതഃ
ലഗ്നേശുഭോ ഗുരുർലാഭെസോത്ഥാശൂന്യംയദാ തദാ
വിഷ്ണു, പൗഷ്ണാശ്വിചിത്രേന്ദു പുഷ്യാശ്ചേൽ കർണ്ണവേധനം
ലഗ്നചന്ദ്രമാസൊ സൗമ്യാഃ കേന്ദ്രോപചയസംസ്ഥിതാഃ
പ്രബലാസ്തേഷ്വഥൈകോവാ യോഗസ്സ്യാൽ കർണ്ണവേധനെ

എന്നിങ്ങനെ മറ്റു കർണ്ണവേധയോഗങ്ങൾ. ഈ യോഗവും അന്നേദിവസം തിരുവോണം രേവതി അശ്വതി ചിത്ര മകീര്യം പൂയം എന്നീ നക്ഷത്രങ്ങളിലൊന്നും ഒത്തു വരുന്നത് കർണ്ണവേധത്തിനും അത്യുത്തമമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.