ഔഷധസേവ

ചിത്രാദ്വ്യശ്വി വിധിത്രി വാരുണഗുരു
ശ്രീശാഃ കുജാർക്കാര്യവി-
ദ്വാരാം ബുക്ഷയ ദുഷ്ടയോഗ ച രവീ
ണാന്ത്യാളിരീക്താ ശുഭാഃ

നോപൂർണ്ണാനിധനാരിഗാ അപിഖരാ
ജന്മത്രയം ചൗഷധേ
നേത്രേച്ഛോഗ്രദിനാന്ധഭാനിശുഭദാഃ
സൂനൗചരാധോമുഖാഃ

ഔഷധസേവക്കു ചിത്ര ചോതി അശ്വതി രോഹിണി മകീര്യം തിരുവാതിര ചതയം പൂയം തിരുവോണം എന്നീ നക്ഷത്രങ്ങൾ ഉത്തമമാണ്. മറ്റു നക്ഷത്രങ്ങൾ ഔഷധസേവക്കു വർജ്യമാണ്. ഞായർ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ നാല് ദിവസങ്ങൾ ഔഷധസേവക്കു ഉത്തമമാണ്. രോഗശാന്തികരമായ ഔഷധസേവക്കു വേലിയിറക്കസമയം വേണം. ദേഹപുഷ്ടി പ്രദമായ ഔഷധസേവക്കു വേലിയേറ്റസമയം വേണം. കണ്ണെഴുത്തിനു പറഞ്ഞവിധം അന്ധകാണ ദ്വിനേത്രനക്ഷത്രങ്ങളെ ഔഷധസേവക്കു വർജ്ജിക്കണം. നിത്യദോഷങ്ങളിൽ വിഷം ഉഷ്ണം വിഷ്ടി ഗണ്ഡാന്തം ഗുളികൻ പാപോദയം പാപദൃഷ്ടി കർത്തൃദോഷം അഷ്ടമരാശി അഷ്ടമചന്ദ്രൻ മൂന്നഞ്ചേഴാം നക്ഷത്രം എന്നിവ ഔഷധസേവക്കു വർജിക്കണം. ഔഷധസേവക്കുള്ള മുഹൂർത്ത സമയത്ത് ഒമ്പതാം ഭാവം ശുദ്ധവും ഒമ്പതാം ഭാവാധിപൻ ബാലവാനുമായിരിക്കണം.

സൂര്യൻ (ആദിത്യൻ) നിൽക്കുന്ന നക്ഷത്രവും ആ നക്ഷത്രത്തിന്റെ 2, 3, 4, 26, 27, 28 എന്നീ നക്ഷത്രങ്ങൾ ഏഴും അന്ധനക്ഷത്രങ്ങളാകുന്നു. അഭിജിത് നക്ഷത്രം ഉൾപ്പെടുത്തിയിട്ടുണ്ടെന്നറിക. ആദിത്യാധിഷ്ഠിത നക്ഷത്രത്തിന്റെ 5, 6, 7, 14, 15, 16, 23, 24, 25 എന്നീ ഒമ്പത് നക്ഷത്രങ്ങളും കാണങ്ങൾ - ഒറ്റകണ്ണൻ നക്ഷത്രങ്ങൾ. ആദിത്യാധിഷ്ഠിത നക്ഷത്രത്തിന്റെ 9, 10, 11, 12, 13, 17, 18, 19, 20, 21, 22 എന്നീ നക്ഷത്രങ്ങൾ പന്ത്രണ്ടും ദ്വിനേത്രനക്ഷത്രങ്ങൾ. അന്ധനക്ഷത്രം ഔഷധസേവക്കു സർവ്വത്ര വർജ്യം. കാണനക്ഷത്രം ഔഷധസേവക്കു നിന്ദ്യം. ദിനേത്രനക്ഷത്രം ഔഷധസേവക്കു ശുഭം.

സാർക്കനക്ഷത്രമന്ധംസ്യാൽ തസ്മാദൂർദ്ധ്വം ത്രീകംത്രികം
അന്ധകാണാക്ഷിദൃക്കാണദൃഗ് ദൃക്കാണാന്ധുസംജ്ഞിതം

എന്നതിനു വിധി

ആദിത്യസ്ഥിതനക്ഷത്രവും അതിന്റെ 2, 10, 19, 27 എന്നീ നക്ഷത്രങ്ങളും മൃതനക്ഷത്രങ്ങൾ. ആദിത്യസ്ഥിതനക്ഷത്രത്തിന്റെ 3, 4, 5, 6, 7, 8, 9, 20, 21, 22, 23, 24, 25, 26 എന്നീ പതിനാല് നക്ഷത്രങ്ങൾ അർദ്ധ ജീവനക്ഷത്രങ്ങൾ. ആദിത്യൻ നിൽക്കുന്ന നക്ഷത്രത്തിന്റെ 11, 12, 13, 14, 15, 16, 17, 18 എന്നീ എട്ട് നക്ഷത്രങ്ങൾ പൂർണ്ണജീവനക്ഷത്രങ്ങൾ. പൂർണ്ണജീവനക്ഷത്രങ്ങൾ ഔഷധസേവക്കു ഉത്തമം.

രവിസ്ഥിതാപൂർവ്വഭവോത്തരാ ച
തിസ്രോമൃതാസ്സപ്തതതൊർദ്ധജീവാഃ
ഏകാമൃതാഷ്ടാവഥ പൂർണ്ണജീവാഃ
കാചിന്മൃതാസ്സപ്തതതൊർദ്ധജീവഃ

എന്നു മേലെഴുതിയതിനു വിധി.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.