ദശാപഹാരാദികാലങ്ങളിൽ ഫലഭോക്താവിന്റെ അവസ്ഥാവിഷയങ്ങളെ പറയുന്നു.

ശുഭഫലദദശായാം താദൃഗേവാന്തരാത്മാ
ബഹു ജനയതി പുംസാം സൗഖ്യമർത്ഥാഗമഞ്ച
കഥിതഫലവിപാകൈസ്തർക്കയേദ്വർത്തമാനാം
പരിണമതി ഫലോക്തിഃ സ്വപ്നചിന്താ സ്വവീര്യൈഃ

സാരം :-

ശുഭഫലദാതാവായ ഗ്രഹത്തിന്റെ ദശാകാലങ്ങളിൽ ആ ദശകളെ അനുഭവിയ്ക്കുന്നവന്റെ അന്തഃകരണം ഉന്മേഷയുക്തവും സന്മാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്നതുമായിത്തീരുകയും, ആ കാലത്ത് വലിയ സുഖം അർത്ഥപ്രാപ്തി മുതലായ മറ്റു അനേകഗുണങ്ങളെ അനുഭാവിപ്പിയ്ക്കുകയും ചെയ്യും. നേരെ മറിച്ച് അശുഭദശയിങ്കൽ ഭയക്ലേശാദികളും, അസന്മാർഗ്ഗസഞ്ചാരാദിയും, അർത്ഥക്ഷയം രോഗം മുതലായി പലതരത്തിലുള്ള ആപത്തുകളും അനുഭവിയ്ക്കുന്നതാകുന്നു.

ലക്ഷണംകൊണ്ടു ലക്ഷ്യത്തെ - ദശാകാലംകൊണ്ട് തൽഫലാനുഭവത്തെ ഊഹിയ്ക്കാവുന്നതുപോലെ ലക്ഷ്യമാകുന്ന ഫലാനുഭവംകൊണ്ട് അതിന്റെ ദശാകാലത്തേയും ഊഹിയ്ക്കാവുന്നതാണ്. പുലിനഖം, മാൻതോൽ, ആനക്കൊമ്പ് ഇത്യാദി നഖദന്തചർമ്മങ്ങൾകൊണ്ടും, സ്വർണ്ണം, ക്രൂരപ്രവൃത്തി, വഴിനടക്കൽ, രാജാവ്, യുദ്ധം, ഇതുകൾ മൂലമായും, ധനലാഭമുണ്ടാവുക ഇത്യാദികളുടെ അനുഭവമുണ്ടായാൽ, ആ കാലത്തു ശുഭഫലദാതാവായ സൂര്യദശയാണ് എന്ന് വിചാരിയ്ക്കണം. 

ഭാര്യാസന്താനങ്ങൾ, ധനം, ശത്രുക്കൾ, ആയുധങ്ങൾ, അഗ്നി, രാജാവ് ഇതുകൾ നിമിത്തം ഇടയ്ക്കിടയ്ക്ക് ആപത്തനുഭവിയ്ക്കുന്നതായിക്കണ്ടാൽ ആ സമയത്ത് അശുഭഫലദയായിരിയ്ക്കുന്ന സൂര്യദശയായിരിയ്ക്കുമെന്നും മറ്റും യുക്തമായി ഫലാനുഭവംകൊണ്ട് വർത്തമാനദശാകാലത്തെ ഊഹിക്കാമെന്നു താല്പര്യം.

ദശ നിമിത്തമുള്ള ഫലാനുഭവം ദൃഢകർമ്മജന്യമാകയാൽ ദശാഫലങ്ങൾ തീർച്ചയായും അനുഭവപ്പെടാതിരിയ്ക്കുകയില്ല. അതിനാൽ ദശാഫലങ്ങൾ ഇതുകൾക്കു രണ്ടിന്നും നിത്യസാഹചര്യമുണ്ടെന്നും വന്നുവല്ലോ.

ദശാപഹാരാദികളുടെ അധിപന്മാർ നല്ല ബലവാന്മാരാണെങ്കിൽ മാത്രമേ ദശാഫലം സ്പഷ്ടമായി അനുഭവപ്പെടുകയുള്ളു. വിബലന്മാരാണെങ്കിൽ സ്വപ്നം കാണുകയോ വൃഥാ വിചാരിയ്ക്കുകയോ മറ്റോ അല്ലാതെ ദശാഫലങ്ങൾ അനുഭവിയ്ക്കുന്നതല്ല. ദശാഫലം ദൃഢകർമ്മജന്യമാകയാൽ ദശാധിപന്മാർ വിബലന്മാരായാലും സ്വപ്നം ചിന്ത ഇത്യാദികൾ മൂലമായിട്ടെങ്കിലും ദശാഫലം അനുഭവിയ്ക്കാതിരിക്കില്ലെന്നു താല്പര്യം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.