തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നത് - തൈലാംഭ്യംഗവിധി

തൈലാഭ്യംഗവിധിംദിവൈവമുനയഃ
ശംസന്തിമന്ദേന്ദുവി
ദ്വാരെ പർവ്വചതുർദ്ദശീ പ്രതിപദീ
ഷഷ്ട്യഷ്ടമീ ദ്വാദശീ

ജ്യേഷ്ഠാമുത്തരഫാൽഗുനിം ഹരിഹരൗ
ജന്മത്രയം സക്രമം
ഹിത്വാബാലകവൃദ്ധ രോഗിഷുയഥാ
കാലം ന ദോഷാവഹം.

തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നത് പകലായിരിക്കണം. രാത്രി ചെയ്യരുത്. ഇതിനു ശനിയും തിങ്കളും ബുധനും ശുഭമാണ്. ഇരുപക്ഷത്തിലേയും വാവ്, ചതുർദ്ദശി പ്രതിപദം ഷഷ്ഠി അഷ്ടമി ദ്വാദശി എന്നീ തിഥികളും തൃക്കേട്ട ഉത്രം തിരുവാതിര തിരുവോണം എന്നീ നക്ഷത്രങ്ങളും ജന്മാനുജന്മനക്ഷത്രങ്ങളിലും സംക്രാന്തിപുണ്യകാലങ്ങളിലും ഉപവാസദിവസങ്ങളിലും പാരണാ ദിവസങ്ങളിലും തൈലം ഉപയോഗിച്ച് കുളിക്കരുത്. കുട്ടികൾക്കും വൃദ്ധന്മാർക്കും രോഗികൾക്കും തൈലം ദേഹത്തിൽ പുരട്ടിക്കുളിക്കുന്നതിന് ശുഭദിനം ചിന്തനീയമല്ല.

സ്ത്രീകൾ അടിമുടിതൈലാഭിഷേചനം നടത്തി കുളികഴിക്കേണ്ടത് ചൊവ്വയും വെള്ളിയുമാണ്. തിങ്കളാഴ്ച്ചയും ഭത്തൃനക്ഷത്രവും ഒഴിവാക്കണം. ഇവർ മദ്ധ്യാഹ്നത്തിനു മുമ്പായി അഭ്യംഗസ്നാനവും ചെയ്യണം. വ്യാഴാഴ്ച്ച എണ്ണതേച്ചുകുളി സ്ത്രീകൾ ഒരിക്കലും ചെയ്യരുത്. ഗർഭാധാനം ചെയ്ത നക്ഷത്രദിവസവും, സ്വസന്തതികളുടെ നക്ഷത്രദിവസവും ഭത്തൃപുത്രസൗഭാഗ്യംകൊതിക്കുന്ന സ്ത്രീകൾ ഒരിക്കലും എണ്ണതേച്ചുകുളിക്കരുത്.

അഭ്യംഗമാചരേന്നിത്യം സജരാ ശ്രമ വാതഹാ
ദൃഷ്ടി പ്രസാദപുഷ്ട്യായുഃ സ്വപ്ന സുത്വക്ത്വദാർഢ്യകൃത്
ശിരശ്രവണ പാദേഷു തം വിശേഷേണശീലയേൽ
വർജ്യോഭ്യംഗഃ കഫഗ്ര സ്തകൃത സംശുദ്ധ്യജീർണ്ണിഭിഃ 

എന്ന് വൈദ്യശാസ്ത്രമുറയുണ്ട്. അതിനാൽ അഭ്യംഗസ്നാനമില്ലെങ്കിലും നിത്യം ശിരസ്സ് കാത് കാല് എന്നിവ എണ്ണപുരട്ടി നിത്യം കുളിക്കുന്നത് ആരോഗ്യദായകമാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.