കണ്ണെഴുത്ത്

ബാലന്മാർക്ക് കണ്ണിൽ മഷിയെഴുതാൻ ഊണ്‍നാളുകൾ പതിനാറുമാണ് സ്വീകരിക്കേണ്ടത്. ഇതിൽ ദ്വിനേത്രനക്ഷത്രങ്ങളേ തെരഞ്ഞെടുത്ത് ഉപയോഗിക്കണം. തിങ്കൾ, ബുധൻ, വ്യാഴം എന്നീ മൂന്നു ദിവസങ്ങൾ കണ്ണെഴുത്തിന് ഉത്തമം. ദ്വിനേത്രനക്ഷത്രങ്ങളറിവാൻ ഞായറാഴ്ച മുതൽ കണ്ണെഴുത്തിനു നിശ്ചയിക്കുന്ന ദിവസത്തോളമെണ്ണിയ സംഖ്യയും, അശ്വതിമുതൽ അന്നേ ദിവസത്തോളമുള്ള നക്ഷത്രസംഖ്യയും ഒന്നിച്ചുകൂട്ടി ഒമ്പതിൽ ഹരിക്കണം. ശിഷ്ടം വരുന്നതിൽ ആദ്യത്തെ 4 നക്ഷത്രം ദ്വിനേത്രം. പിന്നെ രണ്ടു നക്ഷത്രം ഒറ്റകണ്ണുള്ളവ. ശിഷ്ടം 2 നക്ഷത്രം കുരുടനക്ഷത്രങ്ങൾ. എന്നിങ്ങനെ ഗ്രഹിക്കണം.

ആർക്കാദ്യശ്വാദിവാരർക്ഷെ നവഭക്തോ വിശേഷിതെ
ചതസ്രോദ്വിദൃശഃ കാണാഃ തിസ്രോദ്വേപ്യന്ധസംജ്ഞിതേ.

എന്നതിന് വിധി

ശുക്രോദയം, പാപോദയം, പാപഗ്രഹദൃഷ്ടി, ജന്മാനുജന്മനക്ഷത്രങ്ങൾ എന്നിവ കണ്ണെഴുത്തിന് വർജിക്കണം. പകലും രാത്രിയും കണ്ണെഴുത്തിന് സ്വീകാര്യം തന്നെ. പൂർണ്ണാതിഥികൾ കണ്ണെഴുത്തിന് ശ്രേഷ്ഠങ്ങളാണ്. രിക്താദികൾ കണ്ണെഴുത്തിന് വർജിക്കണം. മറ്റു നിത്യദോഷാദി അഖിലവും കണ്ണെഴുത്തിനു വർജിക്കണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.