സൌമ്യേ വീര്യയുതേ തനുസംസ്ഥേ
വീര്യാഢ്യേ ച ശുഭേ സുഖയാതേ
ധർമ്മാർത്ഥോപ ചയേഷ്വവശേഷൈർ-
ദ്ധർമ്മാത്മാ നൃപജഃ പൃഥിവീശഃ
സാരം :-
ലഗ്നം ഏതു രാശിയായാലും വേണ്ടതില്ല. ലഗ്നത്തിൽ എല്ലാ വിധത്തിലും ബലസമ്പൂർണ്ണനായ ബുധനും, ഒമ്പതാം ഭാവത്തിൽ ബലവാനായ ഒരു ശുഭഗ്രഹവും, ലഗ്നാൽ 8 - 2 - 3 - 6 - 10 - 11 എന്നീ ഭാവങ്ങളിൽ മറ്റെല്ലാ ഗ്രഹങ്ങളും നിൽക്കുമ്പോൾ ജനിച്ചതു രാജപുത്രനാണെങ്കിൽ അയാൾ ധർമ്മശ്രദ്ധയോടുകൂടിയ രാജാവായിത്തീരും. അന്യവംശത്തിൽ ജനിച്ചവനാകുന്നു എങ്കിൽ ധർമ്മശ്രദ്ധയോടുകൂടിയ അയാൾ ധനവാനായിട്ടും ഭവിക്കും.