കണ്ടകാദിപ്രവൃത്തൈസ്തു
ചതുർഗ്രഹഗതൈർഗ്രഹൈഃ
യൂപേഷുശക്തിദണ്ഡാഖ്യാ
ഹോരാദ്യൈഃ കണ്ടകൈഃ ക്രമാൽ
സാരം :-
1). ലഗ്നം 2 - 3 - 4 എന്നീ നാലിലുംകൂടി സകല ഗ്രഹങ്ങളും നിന്നാൽ "യൂപം" എന്ന യോഗമാകുന്നു. ഇവിടെ നാലു ഭാവങ്ങളിലും ഗ്രഹമുണ്ടായിരിയ്ക്കണമെന്ന് നിർബ്ബന്ധമുണ്ട്. ഇനി പറയുന്ന യോഗങ്ങളിലും ഇതുപോലെ കണ്ടുകൊൾക. 2). ലഗ്നാൽ 4 - 5 - 6 - 7 ഈ നാലിലുംകൂടി എല്ലാ ഗ്രഹങ്ങളും നിന്നാൽ "ഇഷു" എന്നും, 3). 3 - 7 - 8 - 9 - 10 ഇതുകളിൽ എല്ലാ ഗ്രഹങ്ങളും നിന്നാൽ "ശക്തി" എന്നും, 4). ലഗ്നാൽ 10 - 11 - 12 ഉദയലഗ്നം എന്നീ നാലിലായി എല്ലാ ഗ്രഹങ്ങളും നിന്നാൽ "ദണ്ഡം" എന്നും പേരായ നാലു ആകൃതിയോഗങ്ങളാകുന്നു.