ദശാഫലങ്ങളിൽ എന്തൊക്കെ പറയണം?

സംജ്ഞാധ്യായേ യസ്യ യദ് ദ്രവ്യമുക്തം
കർമ്മാജീവേ യസ്യ യച്ചോപദിഷ്ടം
ഭാവസ്ഥാനാലോകയോഗോദ്ഭവഞ്ച
തത്തത് സർവ്വം തസ്യ യോജ്യം ദശായാം.

സാരം :-

ഗ്രഹയോനിഭേദാദ്ധ്യായത്തിൽ ഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള കാരകപദാർത്ഥങ്ങളേയും, കർമ്മാജീവാദ്ധ്യായത്തിൽ പറയാൻ പോകുന്ന ആധിപത്യമുള്ള കർമ്മങ്ങളേയും, ഭാവാദ്ധ്യായത്തിൽ പറയാൻ പോകുന്ന ഭാവഫലങ്ങളേയും, ആശ്രയാദ്ധ്യായം രാശിശീലാദ്ധ്യായം എന്നിവകളിൽ പറയാൻ പോകുന്ന സ്ഥാനഫലങ്ങളേയും, ദൃഷ്ടിഫലാദ്ധ്യായത്തിൽ പറയാൻ പോകുന്ന ദർശനഫലങ്ങളേയും, അപ്രകാരം തന്നെ രാജയോഗാദ്ധ്യായം നാഭസയോഗാദ്ധ്യായം ചന്ദ്രയോഗാദ്ധ്യായം ദ്വിഗ്രഹയോഗാദ്ധ്യായം പ്രവ്രജ്യായോഗാദ്ധ്യായം അനിഷ്ടനിര്യാണദിയോഗാദ്ധ്യായങ്ങൾ എന്നിവടങ്ങളിലൊക്കയും പറയാൻ പോകുന്ന പലവിധ യോഗങ്ങളിൽ വിഷയമുള്ളവയേയും അവരവരുടെ ദശാദികളിൽ ദേശകാലജാത്യവസ്ഥാദികളെ അതിസൂക്ഷ്മമായി ആലോചിച്ച് യോജിപ്പിച്ച് ഇന്നിന്ന ഫലങ്ങളാണ് അനുഭവിയ്ക്കുക എന്നു പറയേണ്ടതാണ്.

***********************************

മേൽപ്പറഞ്ഞ ഫലങ്ങളൊക്കെയും അവരവരുടെ ദശാപഹാരാദികാലങ്ങളിൽ അനുഭവിയ്ക്കുന്നതിനും പുറമേ അവരെക്കൊണ്ടുള്ള യോഗങ്ങളിലും അനുഭവമാകുമെന്നു പറയാവുന്നതാണ്. ശുഭാത്മകങ്ങളായി പറഞ്ഞ യോഗങ്ങളിലെ യോഗകർത്താക്കന്മാരെക്കൊണ്ട് അവർക്ക് ഈ ദശാവിഷയത്തിൽ പറഞ്ഞ ശുഭഫലങ്ങളും, അങ്ങനെതന്നെ അശോഭനങ്ങളായി പറഞ്ഞ യോഗങ്ങളിലെ യോഗകർത്താക്കന്മാരെക്കൊണ്ട് അവർക്ക് ഇവിടെ പറഞ്ഞ അശുഭഫലങ്ങളും പറയാമെന്നു താല്പര്യം. അതിനും പുറമേ ആയുർവ്വിവാഹസന്താന ഗുണ മേഷാദി സകല പ്രശ്നവിഷയങ്ങളിലും ഈ ദശാഫലങ്ങളെ പറയാവുന്നതാണ്. ബലവാന്മാരും ഇഷ്ടസ്ഥന്മാരുമായവർക്ക് ഇവിടെ പറഞ്ഞ ശുഭഫലങ്ങളും അനിഷ്ടസ്ഥന്മാർക്ക് ഇവിടെ പറഞ്ഞ അനിഷ്ടഫലങ്ങളും ദേശകാലാദികൾക്ക് അനുരൂപമായവിധം പറയുകയും ചെയ്യാം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.