അഥ അക്ഷരോദിതം

ഉപാകർമ്മാനന്തരം മൂന്നു ദിവസം അനദ്ധ്യായമായി വർജിക്കണം. അതിനുശേഷം മാഘമാസത്തിലെ പൗർണ്ണമി കഴിയും മുമ്പായി വേദാരംഭം ചെയണം. "മഘാർദ്ധാൽ പൂർവ്വമേവ' എന്നതിലെ ഏവ ശബ്ദം കൊണ്ട് ഉത്സർഗ്ഗബലിക്കുമുമ്പും അത്യാവശ്യമെങ്കിൽ മാഘം പകുതിവരെയുള്ള ഗൗണകാലത്തിലും വേദാരംഭം ചെയ്യാമെന്നു വിധിച്ചിരിക്കുന്നു. ഒരു കാരണവശാലും മാഘമാസം പതിനഞ്ചാം തിയ്യതി കഴിഞ്ഞാൽ വേദാരംഭം ചെയ്യരുത്.

ഉപാകർമ്മന്ത്യതീതേ തു പുനസ്ത്യ ക്ത്വാദിനത്രയം
ഉത്സർഗ്ഗകാലാൽ പ്രാഗേവ വേദാരംഭോ വിധീയതെ
മാഘാസ്തു പൗർണ്ണമാസ്യാഃ പ്രാഗ്വേദാരംഭോഥവാ വദേൽ.

എന്നതിന് വിധി. ഈ വേദാരംഭത്തിനു മുഹൂർത്തം വിദ്യാരംഭമുഹൂർത്തം തന്നെയാണ് സ്വീകരിക്കേണ്ടത്. വെളുത്തപക്ഷമാണ് വേദാരംഭത്തിനു ഉത്തമം. കൃഷ്ണപക്ഷം വേദാരംഭത്തിനു മധ്യമമാകുന്നു. രാശിവാര നക്ഷത്രയോഗ ഗ്രഹസ്ഥിതികളെല്ലാം വിദ്യാരംഭവിധിതന്നെ. വിദ്യാരംഭത്തിനു വിധിച്ച നക്ഷത്രങ്ങൾക്കുപുറമേ തൃക്കേട്ട നക്ഷത്രം കൂടി വേദാരംഭത്തിനു ശുഭമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.