പ്രശ്നമുഹൂർത്തം

തിഥൗശുായാം ശുഭദേനുകൂലെ
താരേ ദിനെഭാനുശുഭഗ്രഹാണാം.
പ്രഷ്ടേപ്സിതം പ്രഭൃതദാനതുഷ്ടം
ജ്യോതിർവിദം പ്രാതരുപേത്യപൃച്ഛേൽ.

സാരം :-

അഷ്ടമംഗലപ്രശ്നം നടത്താൻ ദൈവജ്ഞനെ (ജ്യോതിഷിയെ) സമീപിക്കുന്ന പൃച്ഛകൻ ദോഷരഹിതമായ വാരം താരം തിഥികൾ സ്വീകരിക്കണം. പൃഷ്ടാവിന്റെ 3, 5, 7 എന്നീ നക്ഷത്രങ്ങളും അഷ്ടമരാശിക്കൂറും ഒഴിവാക്കണം. ഇങ്ങനെ നല്ല ശുഭഗ്രഹദിനം ശുഭരാശിസമയം കാഴ്ചദ്രവ്യവും ദക്ഷിണയും സമർപ്പിച്ച്‌ അഭിഷ്ടമുണർത്തി അഷ്ടമംഗലപ്രശ്നം നടത്തി ഫലമറിയാൻ പരിശ്രമിക്കണം. ഇവിടെ ഒരു കാര്യം പ്രസ്താവ്യമാണ്. എല്ലാ പൃച്ഛകന്മാരും മേൽപറഞ്ഞ വിധം ശുഭദിനമറിവാൻ കഴിവുള്ളവരായിരിക്കാനിടയില്ല. നൂറിൽ ഒന്നിനു അറിഞ്ഞാലായി എന്നുമാത്രം. അതിനാൽ ഇതുകൊണ്ട് ശാസ്ത്രം ഉദ്ദേശിക്കുന്ന ആശയം മറ്റൊനാണ്. പൃച്ഛകൻ ദൈവജ്ഞനെ (ജ്യോതിഷിയെ) കണ്ടു സംസാരിച്ച ദിവസവും സമയവും ഉപഹാരാർപ്പണവും അറിഞ്ഞ്, തൽസമയത്തെ മേൽപ്രകാരമുള്ള ശുഭാശുഭമുഹൂർത്ത നിമിത്താദികളെകൊണ്ട് പൃച്ഛകഫലം പ്രവചിക്കണമെന്ന് ദൈവജ്ഞനെ ശാസ്ത്രം ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും സിദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പൃച്ഛ മുതൽക്കു അഷ്ടമംഗലപ്രശ്നം പ്രാരംഭിച്ചു എന്നുപറയുന്നത്. അതിനായി ആ മുഹൂർത്തവിധി പ്രാരംഭിക്കുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.