സഞ്ചയനമുഹൂർത്തം

പക്ഷേ സ്ഥി സഞ്ചയനമോജതിഥാവശുക്ലേ
നേഷ്ടാദ്വിരാശി ഗതതാര സിതാര വാരാഃ
പിണ്ഡ പ്രദാതൃജനിഭം പ്രതിപത് തൃതീയെ
പ്രേതാഷ്ടമർക്ഷമീഹശീതകരഃ ശുനീച.

സാരം :-

അസ്ഥിസഞ്ചയനം കറുത്തപക്ഷത്തിൽ ഒന്ന് മൂന്ന് അഞ്ച് ഇങ്ങനെ വരുന്ന ഓജതിഥികളിൽ ചെയ്യണം. ഓജതിഥികളിൽ തന്നെ പ്രഥമയും തൃതീയയും സഞ്ചയനത്തിനു വർജിക്കേണ്ടതാണ്. രണ്ടുരാശിക്കൂറുകളായി വരുന്ന കാർത്തിക മകീര്യം പുണർതം ഉത്രം ചിത്ര വിശാഖം ഉത്രാടം, അവിട്ടം പൂരോരുട്ടാതി മുതലായ നക്ഷത്രങ്ങൾ അസ്ഥിസഞ്ചയനമുഹൂർത്തത്തിനു ഉത്തമമല്ല. വെള്ളി ചൊവ്വ എന്നീ ദിവസങ്ങൾ സഞ്ചയനത്തിനു നന്നല്ല. മറ്റു ദിവസങ്ങൾ സഞ്ചയനത്തിനു ശുഭങ്ങളാണ്. 

പിണ്ഡം വെക്കുന്നവരുടെയെല്ലാം ജന്മനക്ഷത്രങ്ങൾ സഞ്ചയനത്തിനു വർജിക്കണം. അനുജന്മനക്ഷത്രങ്ങൾ സഞ്ചയനത്തിനു വർജ്യമല്ല. മരിച്ച വ്യക്തിയുടെ ജന്മരാശിക്കൂറിന്റെ അഷ്ടമരാശിയും അതിൽ വരുന്ന നക്ഷത്രങ്ങളും വിഷ്ടിക്കരണവും ഗണ്ഡാന്തവും സഞ്ചയത്തിന് വർജിക്കണം. പ്രേതവിഷയകരമായ സർവ്വകർമ്മങ്ങൾക്കും ഇടവം രാശി ഒരിക്കലും സ്വീകാര്യമല്ല.

ബ്രാഹ്മണരുടെ സഞ്ചയനത്തിനു നാലാം ദിവസമാണ് വിധിക്കപ്പെട്ടിരിക്കുന്നത്. അഞ്ചാം ദിവസം സഞ്ചയനത്തിനു കൊള്ളരുത്. അതിനുശേഷം എല്ലാ ദിവസവും സഞ്ചയനത്തിനു വിഹിതമാണ്.

ചതുർത്ഥെപഞ്ചമെചൈവ സപ്തമെദശമെ തഥാ
അസ്ഥിസഞ്ചയനം കുര്യാദ് ദ്വർണ്ണാനാമാനുപൂർവ്വ്യശ;

എന്നു വസിഷ്ഠവചനം. ആശൗചാനന്തരം ചെയ്യുന്ന സഞ്ചയനവിധിയാണ് ഇവിടെ പറഞ്ഞത്. ഇതല്ലെങ്കിൽ,

ബ്രാഹ്മണാനാം ചതുർത്ഥേഹ്നി സഞ്ചയോസ്ഥ്നാംവിധീയതെ
ആശൗചാപഗമാൽ പൂർവ്വമസ്ഥിസഞ്ചയനം യദി
ദ്വിരാശിഗത നക്ഷത്രം ശുക്ലപക്ഷസമം തിഥിഃ
ഗൃഹ്യന്തെ തത്ര ച ത്യാജ്യാ കൃഷ്ണപക്ഷചതുർദ്ദശീ
ദിനം ച പഞ്ചമം വർജ്യം തഥാന്ന്യത്സർവ്വമുക്തവൽ.

ഇത്യാദി വചനപ്രാകാരം ആശൗചകാലത്തിൽതന്നെ സഞ്ചയനം ചെയ്കയാണെങ്കിൽ അതിനു ദ്വിരാശിഗത നക്ഷത്രങ്ങളും ഓജതിഥികളും വെളുത്തപക്ഷവും കൊള്ളാം. എന്നാൽ കറുത്ത ചതുർദ്ദശിയും കുജശുക്രവാരങ്ങളും പ്രേതത്തിന്റെ ജന്മാഷ്ടമരാശിയും അതിലെ ചന്ദ്രനേയും പിണ്ഡകർത്താക്കളുടെ ജന്മനക്ഷത്രങ്ങളും ഇടവം രാശിയും സഞ്ചയനത്തിനു വർജിക്കണം.

ചതുർത്ഥെദിവസെ ചൈവ അസ്ഥിസഞ്ചയനം യദി
തിഥിവാരാദി ദോഷാണാമന വേക്ഷൈവഗൗതമഃ

എന്നുള്ളതിനാൽ ഈ പറഞ്ഞതൊന്നും ബാധകമല്ലെന്നും വരുന്നുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.