ഫലങ്ങൾ ഏതെങ്കിലും പ്രകാരത്തിൽ അനുഭവിച്ചേ തീരു എന്നു മുൻശ്ലോകത്തിൽ നിന്നു സപഷ്ടമായല്ലോ. ഈ നിയമത്തിനു ചിലപ്പോൾ വൈരുദ്ധ്യം വരുന്നതാകയാൽ അതിന്റെ നിർവ്വാഹത്തെ പറയുന്നു.

ഏകഗ്രഹസ്യ സദൃശേ ഫലയോർവ്വിരോധേ
നാശം വദേദ്യദധികം പരിപച്യതേ തത്
നാന്യോ ഗ്രഹസ്സദൃശമന്യഫലം ഹിനസ്തി
സ്വാം സ്വാം ദശാമുപഗതാഃ സ്വഫലപ്രദാഃസ്യുഃ

സാരം :-

ഒരു ഗ്രഹത്തിനുതന്നെ ഒരു പ്രകാരത്തിൽ വിചാരിച്ചാൽ ഒരു ഫലത്തിന്റെ ദാതൃത്വവും മറ്റൊരുവിധം ചിന്തിച്ചാൽ അതേ ഫലത്തിന്റെ നാശകർത്തൃത്വവും പറയേണ്ടിവന്നേക്കാം. ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം. ജനനസമയത്തെ ഉദയലഗ്നം തുലാം രാശിയാണെന്നും, ശുക്രൻ വൃശ്ചികത്തിൽ നിൽക്കുന്നുവെന്നും വിചാരിയ്ക്കുക. ഈ ശുക്രൻ ലഗ്നാധിപനാകയാൽ ധനകുടുംബാദികളുടെ അഭിവൃദ്ധിയും, ആ ശുക്രന്നു തന്നെ അഷ്ടമാധിപത്യമുണ്ടാകയാൽ അതേക്ഷണത്തിൽ തന്നെ കുടുംബാദികളുടെ നാശവും പറയേണ്ടിവരുമെന്നു താല്പര്യം. മേൽപ്പറഞ്ഞവിധം ഫലങ്ങൾക്ക് പരസ്പരവിരോധം നേരിടുന്നതായാൽ ആ ഗ്രഹത്തിനെക്കൊണ്ടു ലാഭമോ നാശമോ ഒന്നുംതന്നെ പറയേണ്ടതില്ല.

മേൽപ്പറഞ്ഞത്‌ ശരിയായ മാർഗ്ഗമാണെങ്കിലും ഒരു ഗ്രഹം ഒരു ഫലവും ചെയ്യാതിരിയ്ക്കുമോ? എന്ന് ശങ്കിക്കാം. ഗ്രഹങ്ങൾക്കു ഫലദാതൃത്വത്തെക്കുറിച്ച് പല കാരണങ്ങളുമുണ്ട്. സ്വതവെ ശുഭനാവുക, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടിഷഡ്വർഗ്ഗാദിബന്ധമുണ്ടാവുക, ബലമുണ്ടാവുക, ലഗ്നഭംഗ്യാദി ഇഷ്ടഭാവാധിപനാവുക ഇത്യാദികൾ അനുഭവത്തെക്കുറിച്ചും, പാപനാവും മുതലായ വിപരീത ഗുണങ്ങൾ നാശത്തെക്കുറിച്ചും കാരണങ്ങളാകുന്നു. ഇവയിൽ ഭാവാധിപത്യം കൊണ്ടുള്ള വിരോധം മാത്രമാണല്ലോ ആദ്യം പറഞ്ഞത്. ആ ഗ്രഹം തന്നെ ബലം ശുഭന്മാരുടെ യോഗദൃഷ്ട്യാദികൾ മുതലായവയെക്കൊണ്ടു ഫലം അനുഭവിപ്പിയ്ക്കയോ, ബലഹാനി മുതലായ വിപരീതഗുണങ്ങളേക്കൊണ്ടു നശിപ്പിക്കയോ ചെയ്ക എന്നു നോക്കി ആധിക്യത്തെ അനുസരിച്ച് അനുഭവിയ്ക്കുമോ നശിയ്ക്കുമോ എന്നു പറയണമെന്നർത്ഥം.

ഇനി രണ്ടു ഗ്രഹങ്ങളെക്കൊണ്ടുള്ള വിഷയവും പറയാം. ഒരു ഭാവത്തിൽ രണ്ടു ഗ്രഹങ്ങളുണ്ട്‌. ഒന്നു ഒരു ഫലത്തിന്റെ ആഭിവൃദ്ധിയും, മറ്റൊന്ന് നാശവും ചെയ്യുന്നവരാണ്. ധനു ലഗ്നമാണെന്നും ഗുരുചന്ദ്രന്മാർ മേടം രാശിയിൽ നിൽക്കുന്നുണ്ടെന്നും വിചാരിയ്ക്കുക. ഇവിടെ ലഗ്നാധിപത്യം നിമിത്തം ഗുരു പ്രതിഭ, സന്താനം ഇത്യാദി അഞ്ചാം ഭാവംകൊണ്ടു വിചാരിയ്ക്കാവുന്ന ഫലങ്ങളുടെ അഭിവൃദ്ധിയും, ചന്ദ്രൻ എട്ടാം ഭാവാധിപനാകയാൽ ആ ഫലങ്ങൾക്കു തന്നെ നാശവും ആണല്ലോ ഉണ്ടാക്കുക. ഇങ്ങിനെയുള്ളേടത്ത് വ്യാഴം അഭിവൃദ്ധിപ്പെടുത്തുന്നതിനെ ചന്ദ്രനും, ചന്ദ്രൻ നശിപ്പിയ്ക്കുന്നതിനെ വ്യാഴവും പരസ്പരം തടയുകയില്ല. എന്നാൽ അവിടെ എന്താണ് സംഭവിയ്ക്കുക എന്നുവെച്ചാൽ വ്യാഴം തന്റെ ദശാപഹാരാദി കാലങ്ങളിൽ പ്രതിഭ സന്താനം മുതലായവയുടെ അഭിവൃദ്ധിയേയും, ചന്ദ്രൻ തന്റെ ദശാകാലങ്ങളിൽ നാശത്തേയും ചെയ്യുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.