ചന്ദ്രൻ മിഥുനം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

സ്ത്രീലോലസ്സുരതോപചാരകുശല-
ശ്ശ്യാമേക്ഷണശ്ശാസ്ത്രവിൽ
ദൂതഃ കുഞ്ചിതമൂർദ്ധജഃ പടുമതിർ-
ഹാസ്യോംഗിതദ്യൂതവിൽ
ചാർവ്വംഗഃ പ്രിയവാക്പ്രഭക്ഷണരതിർ
ഗ്ഗീതപ്രിയോ നൃത്തവിൽ
ക്ലീബൈര്യാതി രതിം സമുന്നതനസ-
ശ്ചന്ദ്രേ തൃതീയർക്ഷഗേ.

സാരം :-

ജനനസമയത്തു മിഥുനം രാശിയിൽ ചന്ദ്രൻ നിന്നാൽ, സ്ത്രീകളിൽ അത്യാസക്തനും കാമക്രീഡകളിൽ വലിയ സമർത്ഥനും ആയിരിയ്ക്കുക, ഏറ്റവും കറുത്ത കൃഷ്ണമണികളുണ്ടാവുക, ശാസ്ത്രങ്ങളിൽ പണ്ഡിതനാവുക, വർത്തമാനങ്ങളും എഴുത്തു മുതലായവയും അന്യന്മാർക്കു എത്തിച്ചുകൊടുക്കുന്നവനാവുക, അഗ്രഭാഗം ചുരുണ്ടിരിയ്ക്കുന്ന തലമുടിയുണ്ടാവുക, അതിയായ ബുദ്ധി സാമർത്ഥ്യവും; പരിഹസിയ്ക്കുക, മറ്റുള്ളവരുടെ അഭിപ്രായം  അറിയുക, ചൂതുകളിയ്ക്കുക ഇതുകളിൽ സാമർത്ഥ്യവും ഉണ്ടായിരിയ്ക്കുക, മനോഹരമായ ശരീരമുണ്ടാവുക, സന്തോഷകരമായ വിധം സംസാരിയ്ക്കുക, നല്ല ഭക്ഷണസാധനങ്ങളിലും സംഗീതത്തിലും വലിയ ആഗ്രഹമുണ്ടാവുക, നൃത്തവിദ്യയിൽ പാണ്ഡിത്യമുണ്ടാവുക, തൻകാര്യത്തിനു കൊള്ളരുതാത്തവരുമായി സഹവസിക്കുന്നവനുമാവുക, ഉയർച്ചയുള്ള നാസികയും ഉണ്ടായിരിയ്ക്കുക; ഈ ഫലങ്ങളൊക്കെയാണ് അനുഭവിയ്ക്കുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.