ശുക്രൻ കർക്കടകം ചിങ്ങം ധനു മീനം രാശികളിൽ നിന്നാലത്തെ ഫലം പറയുന്നു

ദ്വിഭാര്യോƒർത്ഥീ ഭീരുഃ പ്രബലമദശോകശ്ച ശശിഭേ
ഹരൌ യോഷാപ്താർത്ഥഃ പ്രവരയുവതിർമ്മന്ദതനയഃ
ഗണൈഃ പൂജ്യഃ സസ്വസ്തുരഗസഹിതേ ദാനവഗുരൌ
ഝഷേ വിദ്വാനാഢ്യേ നൃപജനിതപൂജോƒതിസുഭഗഃ

സാരം :-

ജനനസമയത്തു ശുക്രൻ കർക്കടകം രാശിയിൽ നിന്നാൽ, രണ്ടു ഭാര്യയും വലിയ അഹംഭാവവും അതിയായ വ്യസനവും പേടിയുള്ളവനാകുന്നതിനു പുറമേ അയാൾ യാചകനും കൂടിയായിരിയ്ക്കും.

ജനനസമയത്തു ശുക്രൻ ചിങ്ങം രാശിയിൽ നിന്നാൽ സ്ത്രീകളിൽ നിന്നോ സ്ത്രീകൾ നിമിത്തമായോ ധനം സമ്പാദിച്ചവനും, രാജകുലാദി ഉൽകൃഷ്ടവംശത്തിൽ ജനിച്ച ഭാര്യയുള്ളവനും, അല്പപുത്രനുമായിരിയ്ക്കുന്നതാണ്.

ജനനസമയത്ത് ശുക്രൻ ധനുരാശിയിൽ നിന്നാൽ, അനേകജനങ്ങളാലും സംഘങ്ങളാലും പൂജിയ്ക്കപ്പെടുക, വളരെ ധനസമൃദ്ധി എന്നിതുകളനുഭവിയ്ക്കും, "ഗുണൈഃ പൂജ്യഃ" എന്നും ഒരു പാഠം കാണുന്നുണ്ട്. അങ്ങിനെയായാൽ സൌശീല്യാദി ലോകോത്തരഗുണങ്ങളാൽ പൂജിയ്ക്കപ്പെടുന്നവൻ എന്ന അർത്ഥത്തേയും ഗ്രഹിയ്ക്കുക.

ജനനസമയത്ത് ശുക്രൻ മീനം രാശിയിൽ നിന്നാൽ, സകല വിദ്യകളിലും നൈപുണ്യമുണ്ടാവുകയും, ധനവാനാകയും, രാജാക്കന്മാർ കൂടി ബഹുമാനിച്ചു പൂജിക്കയും, സകല ജനങ്ങള്ക്കും ഇഷ്ടനാവുകയും ചെയുക.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.