ധുരുധുരായോഗത്തിന്റേയും കേമദ്രുമയോഗത്തിന്റേയും ഫലത്തെ പറയുന്നു

ഉല്പന്നഭോഗസുഖഭുഗ്ദ്ധനവാഹനാഢ്യ-
സ്ത്യാഗാന്വിതോ ധുരുധുരാപ്രഭവസ്സുഭൃത്യഃ
കേമദ്രുമേ മലിനദുഃഖിതനീചനിസ്വഃ
പ്രേഷ്യഃ ഖലശ്ച നൃപതേരപി വംശജാതഃ

സാരം :-

ധുരുധുരായോഗത്തിൽ ജനിച്ചവൻ അതാതുസമയം ഇച്ഛിയ്ക്കുന്ന പദാർത്ഥംങ്ങൾ അപ്പപ്പോൾ ലഭിയ്ക്കുന്നവനും, അതുകളേക്കൊണ്ടുള്ള സുഖം അനുഭവിയ്ക്കുന്നവനും, അതിനുപുറമേ വലിയ ധനികനും ദാനശീലനും, ആന കുതിര തുടങ്ങി പലവിധ വാഹനങ്ങളുള്ളവനും, നല്ല ഭൃത്യന്മാരുള്ളവനുമായിരിയ്ക്കും.

കേമദ്രുമയോഗത്തിൽ ജനിച്ചവൻ വളരെ ധനവും രാജ്യാധിപത്യമുള്ള രാജവംശത്തിൽ ജനിച്ചവനായാൽകൂടി ദന്തധാവനശൌചസ്നാനാദ്യഭാവം നിമിത്തം മലിനശരീരനും, മലിനവസ്ത്രങ്ങളെ മാത്രം ധരിയ്ക്കുന്നവനും, എല്ലായ്പോഴും പലവിധദുഃഖങ്ങളെ അനുഭവിയ്ക്കുന്നവനും, സ്വകുലവിരുദ്ധമായ കർമ്മങ്ങളെ ആചരിയ്ക്കുന്നവനും അതിദാരിദ്രം നിമിത്തം തന്റെ ക്ഷുത്തടക്കുവാൻ പോലും ആശക്തനും, ഉദരപൂരണാർത്ഥം കണ്ണിൽകണ്ടവർ പറയുന്നതുകേട്ടു അവിടയവിടെ അലഞ്ഞുനടക്കുന്നവനും, ദുർജ്ജനസ്വഭാവമുള്ളവനുമായിരിയ്ക്കുന്നതാണ്. 

ഈ രണ്ടു ശ്ലോകങ്ങളെക്കൊണ്ടു പറഞ്ഞതെല്ലാം സുനഭാദി യോഗങ്ങളുടെ സാമാന്യഫലം മാത്രമാകുന്നു. യോഗകർത്താക്കന്മാർ കുജാദികളിൽ ആരൊക്കെ ആയാലും വേണ്ടതില്ല അവരെ അപേക്ഷിച്ചുള്ള ഫലഭേദമൊന്നും ഇവിടെ പറഞ്ഞിട്ടില്ലെന്നു താല്പര്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.