ചന്ദ്രൻ വൃശ്ചികം രാശിയിൽ നിന്നാലത്തെ ഫലം പറയുന്നു

പൃഥുലനയനവക്ഷാ വൃത്തജംഘോരുജാനുർ-
ജ്ജനകഗുരുവിയുക്തഃ ശൈശവേ വ്യാധിതശ്ച
നരപതികുലപൂജ്യഃ പിംഗലഃ ക്രൂരചേഷ്ടോ
ഝഷകുലിശഖഗാംകഃ ഛന്നപാപോƒളിജാതഃ

സാരം :-

ജനനസമയത്തു ചന്ദ്രൻ വൃശ്ചികം രാശിയിൽ നിന്നാൽ കണ്ണുകൾക്കും മുഖത്തിനും ധാരാളം വലുപ്പമുണ്ടാവുക; തുടകൾ, മുട്ടുകൾ, കണങ്കാലുകൾ എന്നീ ഭാഗങ്ങൾ വൃത്താകൃതിയിലിരിക്കുക; കുട്ടിക്കാലത്തു തന്നെ അമ്മ, അച്ഛൻ, ഗുരുനാഥൻ ഇവരെയൊക്കെ വേർപിരിയേണ്ടിവരികയും, കുട്ടിക്കാലത്ത് ദീനക്കാരനായിരിക്കുകയും (രോഗി) ചെയ്ക; സകല രാജാക്കന്മാരാലും പ്രഭുക്കന്മാരാലും പൂജിയ്ക്കത്തക്ക യോഗ്യനായിരിക്കുക; ദേഹം പിംഗളവർണ്ണമായിരിക്കുക; അടിക്കുക, കൊല്ലുക മുതലായ ഏതു ക്രൂരകർമ്മങ്ങളേയും പ്രവർത്തിയ്ക്കുക; ചന്ദ്രൻ നിൽക്കുന്നത് വൃശ്ചികം രാശിയുടെ പ്രഥമദ്രേക്കാണത്തിലാണെങ്കിൽ മത്സ്യത്തിന്റേയും, മദ്ധ്യദ്രേക്കാണത്തിലാണെങ്കിൽ വജ്രമെന്ന ആയുധത്തിന്റേയും, അന്ത്യദ്രേക്കാണത്തിലാണെങ്കിൽ പക്ഷിയുടേയും ആകൃതിയിലുള്ള രേഖ; ഉള്ളങ്കയ്യ്, കാലടി മുതലായ അവയവത്തിന്മേലുണ്ടായിരിക്കുക; പാപകരമായ പ്രവൃത്തി ചെയ്യുകയും എന്നിട്ട് അതിനെ മറച്ചുവെക്കുകയും ചെയ്ക - ഈ ഫലങ്ങളൊക്കെ അനുഭവപ്പെടുന്നതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.