യോഗങ്ങൾക്കു കർത്തൃഭേദാൽ ഫലഭേദമുണ്ട്. കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, എന്നിവർ യോഗകർത്താക്കന്മാരായാലത്തെ വിശേഷഫലത്തെയാണ് ഇനി പറയുന്നത്.

ഉത്സാഹശൌര്യധനസാഹസവാൻ മഹീജേ
സൌമ്യേ പടുസ്സുവചനോ നിപുണഃ കലാസു
ജീവേർത്ഥധർമ്മസുഖഭുങ്നൃപപൂജിതശ്ച
കാമീ ഭൃഗൌ ബഹുധനോ വിഷയോപഭോക്താ.

സാരം :-

സുനഭാ അനഭാ ധുരുധുരാ ഈ യോഗങ്ങളിൽ ഏതിന്റേതായാലും വേണ്ടതില്ല, യോഗകർത്താവ് കുജനാണെങ്കിൽ ആ യോഗജാതൻ എല്ലായ്പോഴും ഉത്സാഹിയും, യുദ്ധം ചെയ്യുന്നതിൽ താല്പര്യമുള്ളവനും, ധനികനും സാഹസികനുമായിരിയ്ക്കും. ബുധനാണ് യോഗകർത്താവെങ്കിൽ ഏതു ആപൽഘട്ടങ്ങളേയും അനായാസേന തരണം ചെയ്‌വാൻ സമർത്ഥനും, അതാതു ഔചിത്യംപോലെ സരസമായി സംസാരിയ്ക്കുന്നവനും, കൊട്ട് പാട്ട് വേഷം നൃത്തം ചിത്രമെഴുത്ത് മുതലായ 64 കലാവിദ്യകളിലും സമർത്ഥനും ആയിരിയ്ക്കും. യോഗകർത്താവ് വ്യാഴമായാൽ ധനവാനായിട്ടും ധർമ്മക്രിയകളിൽ താല്പര്യത്തോടുകൂടിയവനായിട്ടും സുഖിയായിട്ടും രാജപൂജിതനായിട്ടും ഭവിക്കും. യോഗകർത്താവ് ശുക്രനാണെങ്കിൽ ആ യോഗജാതനു അതിയായ കാമവികാരം നിമിത്തം സ്ത്രീകളിൽ അത്യാസക്തിയും വളരെ ധനസമ്പത്തും ഉണ്ടാവും. എല്ലായ്പോഴും ഐഹികസുഖങ്ങളെ അനുഭവിയ്ക്കയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.