ചന്ദ്രനിൽ നിന്നും ലഗ്നത്തിൽ നിന്നും ചിന്തിയ്ക്കാവുന്ന വസുമദ്യോഗത്തെ പറയുന്നു

ലഗ്നാദതീവ വസുമാൻ വസുമാൻ ശശാങ്കാൽ
സൌമ്യഗ്രഹൈരുപചയോപഗതൈസ്സമസ്തൈഃ
ദ്വാഭ്യാം സമോല്പവസുമാംശ്ച തദൂനതായാ-
മന്യേഷു സത്സ്വപി ഫലേഷ്വിദമുൽകടേന.

സാരം :-

ലഗ്നത്തിൽ നിന്നു 3 - 6 - 10 -11 ഈ നാലു ഭാവങ്ങളിലായി ബുധഗുരുശുക്രന്മാർ മൂന്നുപേരും നിന്നാൽ ആ യോഗത്തിനു അതിവസുമദ്യോഗമെന്നും, ഇങ്ങനെ ചന്ദ്രനിൽനിന്നു ഈ നാലു ഭാവങ്ങളിൽ മേൽപറഞ്ഞ മൂന്നു ശുഭഗ്രഹങ്ങളും നിന്നാൽ അതിനു വസുമദ്യോഗമെന്നും പറയുന്നു. ലഗ്നത്തിൽ നിന്നായാലും ചന്ദ്രനിൽ നിന്നായാലും ശരി, മേൽപറഞ്ഞ ഭാവങ്ങളിൽ ബുധഗുരുശുക്രന്മാരിൽ രണ്ടു ഗ്രഹം നിന്നാൽ സമവസുമദ്യോഗമെന്നും, ആ നാലു ഭാവങ്ങളിൽ ഒന്നിൽ ഒരു ശുഭഗ്രഹം മാത്രം നിന്നാൽ അല്പവസുമദ്യോഗമെന്നും സംജ്ഞകളുമാകുന്നു. ഈ യോഗങ്ങളുടെ ഫലവും അവയുടെ പേരിന്നനുരൂപമായ വിധത്തിൽ അനുഭവിയ്ക്കുന്നതാണ്. അതിവസുമദ്യോഗജാതൻ വലിയ ധനികനും, വസുമദ്യോഗജാതൻ സാമാന്യധനവാനും, സമ വസുമദ്യോഗജാതൻ അത്രതന്നെ ധനമില്ലാത്തവനും, അല്പവസുമദ്യോഗജാതൻ ദിവസവൃത്തിയ്ക്കുമാത്രം വേണ്ട ധനമുള്ളവനുമായിരിയ്ക്കും. ലഗ്നം ചന്ദ്രൻ ഇതുകൾ രണ്ടിന്റേയും ഉപചയരാശികളിൽ ബുധഗുരുശുക്രന്മാരിൽ ഒരു ഗ്രഹവുമില്ലെങ്കിൽ അയാൾ ദരിദ്രനാവുമെന്നും മേൽപറഞ്ഞതുകൊണ്ടു സ്പഷ്ടവുമാണല്ലോ.

ധനലാഭം ഉണ്ടാവാതിരിയ്ക്കുന്നതിനോ ധനനാശത്തിനോ മറ്റോ വേറെവല്ല അശുഭയോഗങ്ങളോ കേമദ്രുമയോഗം തന്നെയോ ഉണ്ടായിരുന്നാലും വേണ്ടതില്ല, മേൽപറഞ്ഞ അതിവസുമദ്യോഗാദികളിലൊന്നുണ്ടായാൽ ഈ അശുഭഫലങ്ങളൊന്നും ഒട്ടും അനുഭവിയ്ക്കയുമില്ല. ഈ വസുമദ്യോഗഫലത്തെ തടയുവാൻ മറ്റൊരു യോഗത്തിനും സാധിക്കയില്ലെന്നു താല്പര്യം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.