സുനഭാ അനഭാ യോഗഫലങ്ങൾ

സ്വയമധിഗതവിത്തഃ പാർത്ഥിവസ്തൽസമോ വാ
ഭവതി ഹി സുനഭായാം ധീധനഖ്യാതിമാംശ്ച
പ്രഭുരഗദശരീരശ്ശീലവാൻ ഖ്യാതകീർത്തിർ-
വ്വിഷയസുഖസുവേഷോ നിർവൃതശ്ചാനഭായാം.

സാരം :-

സുനഭായോഗത്തിൽ ജനിച്ചവൻ യോഗകർത്താക്കന്മാർ ബലവാന്മാരാണെങ്കിൽ രാജാവും, സാമാന്യബലവാന്മാരാണെങ്കിൽ രാജതുല്യനുമായിരിയ്ക്കും. രാജാവായാലും തത്തുല്യനായാലും ശരി, അയാൾ വേണ്ടത്തക്ക ധനം സ്വപ്രയത്നംകൊണ്ടുതന്നെ സമ്പാദിക്കുന്നവനും ധനികനും ബുദ്ധിമാനും യശ്വസിയുമായിരിയ്ക്കയും ചെയ്യും. 

അനഭായോഗജാതൻ അന്യന്മാർക്കു തടുക്കുവാൻ കഴിയാത്തവിധം ആജ്ഞാശക്തിയുള്ളവനും ആരോഗ്യദൃഢഗാത്രനും, സുശീലനും, വലിയ യശ്വസിയും, വിഷയസുഖങ്ങളെ വേണ്ടവിധം അനുഭവിയ്ക്കുന്നവനും സ്നാനലേപനാദികളെക്കൊണ്ടു നല്ലപോലെ അലങ്കരിച്ചവനും, സുഖദുഃഖാദികളിൽ മനശ്ചാഞ്ചല്യമില്ലാതെ എല്ലായ്പോഴും സമാധാനചിത്തത്തോടുകൂടിയവനുമായിരിയ്ക്കുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.