ബുധന് ഗുരുശുക്രമന്ദന്മാരുടേയും / വ്യാഴത്തിന് ശുക്രമന്ദന്മാരുടേയും യോഗത്താലുണ്ടാകുന്ന ഫലങ്ങളെ പറയുന്നു

സൌമ്യേ രംഗചരോ ബൃഹസ്പതിയുതേ
ഗീതപ്രിയോ നൃത്തവി-
ദ്വാഗ്മീ ഭൂഗണപസ്സിതേന മൃദുനാ
മായാപടുർല്ലംഘകഃ
സദ്വിദ്യോ ധനദാരവാൻ ബഹുഗുണഃ
ശുക്രേണ യുക്തേ ഗുരൌ
ജ്ഞേയഃശ്മശ്രുകരോƒസിതേന ഘടകൃ-
ജ്ജാതോƒന്നകാരോപി വാ.

സാരം :-

ജനനസമയത്തു ബുധൻ വ്യാഴത്തോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ അരങ്ങത്തു പ്രയോഗിക്കേണ്ടതായ കഥകളി നാടകം തുള്ളൽ ഇത്യാദികൾകൊണ്ടും മല്ലയുദ്ധം മുതലായവകൊണ്ടും ഉപജീവിയ്ക്കുക സംഗീതപ്രിയനാവുക നർത്തനവിദ്യയിൽ അറിവുണ്ടാവുക എന്നിവ സംഭവിക്കും

ജനനസമയത്തു ബുധൻ ശുക്രനോടോകൂടിയാണ് നിൽക്കുന്നതെങ്കിൽ സദസ്സിനും സന്ദർഭത്തിനുമനുസരിച്ചു യുക്തിയുക്തമായി ഭംഗിയിൽ സംസാരിയ്ക്കുക, കൃഷിസ്ഥലത്തിന്റെ ഉടമസ്ഥനും കൃഷിപ്രവൃത്തികൊണ്ടു ഉപജീവിയ്ക്കുന്നവനുമാവുക, സംഘങ്ങളുടെ അദ്ധ്യക്ഷനാവുക എന്നിവകുളും അനുഭവിക്കുന്നതാണ്. 

ബുധനും ശുക്രനും പൂർണ്ണബലമുണ്ടെങ്കിൽ സേനാനായകത്വമോ ഒരു പക്ഷേ രാജ്യാധിപത്യം തന്നെയോ സിദ്ധിച്ചുവെന്നും വരാം. 

ജനനസമയത്തു ബുധൻ ശനിയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ പരവഞ്ചനത്തിൽ അതിസമർത്ഥനാവുകയും ശാസ്ത്രത്തിനു ലൌകികത്തിന്നും യോജിയ്ക്കാത്ത കുത്സിതകർമ്മങ്ങളെ അനുഷ്ഠിക്കുന്നവനാവുകയും ചെയ്യും.

*******************

ജനനസമയത്തു വ്യാഴം ശുക്രനോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ ഉത്തമവിദ്യാസമ്പന്നനും വലിയ ധനവാനും സൌന്ദര്യസൌശീല്യാദിഗുണസമ്പൂർണ്ണയായ ഭാര്യയുള്ളവനും, സൽഗുണസമ്പൂർണ്ണനുമായിരിയ്ക്കും.

ജനനസമയത്തു വ്യാഴം ശനിയോടുകൂടിയാണ് നിൽക്കുന്നതെങ്കിൽ ക്ഷൌരപ്രവൃത്തി, കുടം , കലം മുതലായവയെ ഉണ്ടാക്കുന്ന നിന്ദ്യപ്രവൃത്തി വാലിയക്കാരന്റേയോ വെപ്പുകാരന്റേയോ പണി ഇവയെക്കൊണ്ടായിരിയ്ക്കും ഉപജീവിയ്ക്കുന്നത്. "ദാസോന്നകാരോപി" വാ എന്ന ദിക്കിൽ "ദാതാന്നകാരഃ" എന്നും വിവരണ വ്യാഖ്യാതാവും, "ജാതോന്നകാരഃ" എന്നു ഭട്ടോല്പലനും പഠിച്ചുകാണുന്നു. ഇവിടെ പ്രകൃതം നോക്കിയാൽ വിവരണവ്യാഖ്യാതാവിന്റെ പാദത്തെ സ്വീകരിപ്പാൻ വിഷമമായിത്തോന്നുന്നു. രണ്ടാമതു പറഞ്ഞ പാഠം ദോഷമില്ലാത്തതുമാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.